Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയാ​ത്ര​ക്കാ​രു​ടെ...

യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​ക്ക് കെ.എസ്.ആർ.ടി.സിയിൽ കവർച്ചക്കാരുണ്ട്

text_fields
bookmark_border
robbers-ksrtc
cancel

തൃ​ശൂ​ർ: ‘തൃ​ശൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലേ​ക്കെ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​ക്ക്, ഇ​വി​ടെ നി​ങ്ങ​ളെ കാ​ത്ത് ക​വ​ർ​ച്ച​ക്കാ​രും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​മു​ണ്ട്. ര​ക്ഷി​ക്കാ​ൻ ആ​രു​മി​ല്ല’. രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ പോ​ക്ക​റ്റ​ടി​ക്കാ​രും, ല​ഹ​രി സം​ഘ​ങ്ങ​ളു​മ​ട​ക്കം വി​ല​സു​ക​യാ​ണി​വി​ടം. പോ​ക്ക​റ്റ​ടി നി​ത്യ സം​ഭ​വ​മാ​ണ്.

മ​തി​യാ​യ സു​ര​ക്ഷ​യി​ല്ലാ​ത്ത​താ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ സം​ഘ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മാ​കു​ന്ന​ത്. ബ​സി​ൽ കൃ​ത്രി​മ തി​ര​ക്കു​ണ്ടാ​ക്കി യാ​ത്ര​ക്കാ​രു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ഴ്സു​മ​ട​ക്ക​മു​ള്ള​വ കൈ​ക്ക​ലാ​ക്കി നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക​ട​ന്നു​പോ​വു​ക​യാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ രീ​തി.

ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ മാ​ത്രം നി​ര​വ​ധി പേ​രാ​ണ് മൊ​ബൈ​ൽ​ഫോ​ണും പ​ഴ്സും ന​ഷ്ട​പ്പെ​ട്ട​ത് സം​ബ​ന്ധി​ച്ച് പ​രാ​തി​യാ​യി ന​ൽ​കി​യ​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ പ​ട്രോ​ളി​ങ് പൊ​ലീ​സ് ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ്. ഇ​വി​ടെ ഡ്യൂ​ട്ടി റൂ​മും ഉ​ണ്ട്. എ​ന്നാ​ൽ, ജീ​വ​ന​ക്കാ​രു​ടെ പ​രി​മി​തി പ​ല​പ്പോ​ഴും ഇ​വി​ടെ ഒ​രാ​ളെ വെ​ച്ചു​ള്ള പേ​ര് ഡ്യൂ​ട്ടി മാ​ത്ര​മാ​ണ്. യാ​ത്ര​ക്കാ​രെ​ന്ന പേ​രി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന സം​ഘം ത​ന്നെ​യു​ണ്ട് ക​വ​ർ​ച്ച​സം​ഘ​ത്തി​ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

മ​തി​യാ​യ സു​ര​ക്ഷ ജീ​വ​ന​ക്കാ​രോ, പൊ​ലീ​സി​ന്റെ ക​ർ​ശ​ന പ​ട്രോ​ളി​ങ്ങോ, എ​ന്തി​ന് മ​തി​യാ​യ വെ​ളി​ച്ച സൗ​ക​ര്യം പോ​ലു​മി​ല്ലാ​ത്ത​ത് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മാ​കു​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ല​ഹ​രി ഇ​ട​പാ​ടു​ക​ളു​ടെ​യും കൈ​മാ​റ്റ​ങ്ങ​ൾ ന​ട​ക്കു​ന്ന​തും കെ.​എ​സ്.​ആ​ർ.​ടി.​സി റെ​യി​ൽ​വേ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്. കൂ​ടു​ത​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​ട്രോ​ളി​ങ്ങും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passengersrobbersksrtc bus
News Summary - passengers attention please-there are robbers in KSRTC bus
Next Story