Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമാള ടൗ​ൺ പോ​സ്റ്റ്...

മാള ടൗ​ൺ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ്; ടാ​റി​ങ് ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം

text_fields
bookmark_border
മാള ടൗ​ൺ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ്; ടാ​റി​ങ് ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം
cancel

മാ​ള: ടൗ​ൺ പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ് ടാ​റി​ങ് ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ന​ട​പ്പാ​ക്കു​മെ​ന്ന് സൂ​ച​ന. നേ​ര​ത്തേ ഈ ​റോ​ഡ് മാ​ള പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​രെ​യാ​ണ് ന​വീ​ക​രി​ച്ച​ത്. ജ​ങ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​മാ​ണ് ന​വീ​ക​രി​ക്കാ​തെ ഉ​പേ​ക്ഷി​ച്ച​ത്.

ടൗ​ൺ വി​ക​സ​ന ര​ണ്ടാം​ഘ​ട്ട​മാ​യി മാ​ള-​പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ് വീ​തി കൂ​ട്ടാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നു. മാ​ള-​ആ​ലു​വ കോ​ട്ട​മു​റി റോ​ഡ് ന​വീ​ക​രി​ക്കാ​നും പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി മാ​ള ലീ​ഡ​ര്‍ സ്‌​ക്വ​യ​ര്‍ മു​ത​ല്‍ ഹോ​ളി ഗ്രെ​യ്‌​സ് സ്‌​കൂ​ള്‍ ക​വാ​ടം വ​രെ​യു​ള്ള ര​ണ്ട് കീ​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ആ​ദ്യം ന​വീ​ക​രി​ച്ച​ത്. ഇ​വി​ടെ ബി​റ്റു​മി​ൻ മെ​ക്കാ​ഡം ടാ​റി​ങ് ന​ട​ത്തി. അ​ഞ്ച​ര മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് റോ​ഡ് ടാ​റി​ങ് ന​ട​ത്തി​യ​ത്. നി​ല​വി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ ആ​റു​മീ​റ്റ​ര്‍ വ​രെ ടാ​റി​ങി​ന് വീ​തി​യു​ണ്ട്. റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തോ​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും.

അ​തേ​സ​മ​യം മാ​ള ടൗ​ൺ റോ​ഡ് വീ​തി​കൂ​ട്ട​ൽ ക​ട​മ്പ​യാ​ണ്. ഒ​രേ​സ​മ​യം, ഇ​രു​ഭാ​ഗ​ത്തേ​ക്കും വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കാ​നാ​വാ​ത്ത റോ​ഡ് വീ​തി വ​ർ​ധി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു.

ആ​ലു​വ-​മാ​ള റോ​ഡ് അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ത സി​ന​ഗോ​ഗി​ന് മു​ന്നി​ലാ​ണ്. നേ​ര​ത്തേ ന​ട​ന്ന ച​ർ​ച്ച​യി​ൽ വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര സം​ഖ്യ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​ത് ത​ത്വ​ത്തി​ൽ സ​ർ​ക്കാ​റി​നെ കൊ​ണ്ട് അം​ഗീ​ക​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നു വേ​ഗ​ത പോ​രെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ റോ​ഡാ​ണ് പോ​സ്റ്റ് ഓ​ഫി​സ് റോ​ഡ്. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ളാ​ണ് ആ​ദ്യം പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത്. ഇ​തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നാ​യി ഭീ​മ​മാ​യ സം​ഖ്യ​യാ​ണ് വേ​ണ്ടി വ​രി​ക. റോ​ഡി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്ത് പു​ന​ർ​നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യി​ല്ലെ​ന്ന് അ​റി​യു​ന്നു. നി​ശ്ചി​ത ദൂ​ര​പ​രി​ധി അ​ള​ന്ന് മാ​റ്റി​യാ​ണ് ഇ​വ​ർ നി​ർ​മാ​ണം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, തെ​ക്കു​ഭാ​ഗ​ത്ത് പ​ഴ​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ​ല​തും പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​കും.

ഇ​വി​ടെ വാ​ട​ക ന​ൽ​കി ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ പെ​രു​വ​ഴി​യി​ലാ​കും. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​ക ഉ​ട​മ​ക്കാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി മാ​ള ടൗ​ണി​ൽ വ്യാ​പാ​രം ന​ട​ത്തി​യ വാ​ട​ക​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളി​ല്ല. ഇ​ത് കൂ​ടി പ​രി​ഹ​രി​ക്ക​ണം. ബ​ന്ധ​പ്പെ​ട്ട ഉ​ട​മ​ക​ളി​ൽ ചി​ല​ർ ത​ങ്ങ​ളു​ടെ നി​ല​പാ​ട് അ​റി​യി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalaelectionPost Office Road
News Summary - Mala Town Post Office Road; Taring after Election
Next Story