കുന്നംകുളത്ത് പോളിങ് ശതമാനത്തിൽ കുറവ്
text_fieldsപ്രതീകാത്മക ചിത്രം
കുന്നംകുളം: നിയോജക മണ്ഡലത്തിൽ പോളിങ് ശതമാനത്തിലെ കുറവും പല ബൂത്തുകളിലേയും വോട്ടിങ് മെഷീനുകളിൽ എണ്ണത്തിലെ വ്യത്യാസവും ഇരു മുന്നണികളേയും ആശങ്കയിലാക്കുന്നു. എങ്കിലും ഇവർ വിജയപ്രതീക്ഷയിൽ തന്നെയാണ്. ഇക്കുറി 74.23 ശതമാനമായിരുന്നുവെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 76.39 ശതമാനമായിരുന്നു.
കടുത്ത വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ അതിരാവിലെ തന്നെ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തിയിരുന്നു. പലയിടത്തും പോളിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നീണ്ട നിര കാണാമായിരുന്നു. വയോജനങ്ങളുടെയും സ്ത്രീകളുടെയും വലിയ പങ്കാളിത്തമാണ് ഇത്തവണ കുന്നംകുളത്ത് ദൃശ്യമായത്. ഉച്ചക്ക് ശേഷവും ഈ ആവേശം ചോരാതെ ബൂത്തുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടന്നപ്പോള്‍ പോളിങ് ശതമാനം ഗണ്യമായി ഉയര്‍ന്നു.
സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ കുന്നംകുളം ടൗണിലും സമീപ പഞ്ചായത്തുകളിലും കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആവേശകരമായ വോട്ടെടുപ്പിൽ പലയിടത്തും യന്ത്രത്തകരാറുകള്‍ വോട്ടര്‍മാരെ ഏറെ നേരം ബുദ്ധിമുട്ടിച്ചു. അക്കിക്കാവ് സ്കൂൾ, അക്കിക്കാവ് സെന്റ് മേരീസ് കോളജ് എന്നിവിടങ്ങളിലെ ബൂത്തുകളിൽ മെഷീൻ തകരാറുകൾ സംഭവിച്ചിരുന്നു. മോക്ക് പോളിങ്ങിന് പിന്നാലെ ബഥനി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന 101 ാം നമ്പര്‍ ബൂത്തിലും തിരുത്തിക്കാട് ഭാരത് മാതാ എല്‍.പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന 93-ാം നമ്പര്‍ ബൂത്തിലും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് അൽപനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉടന്‍ പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചതോടെ വോട്ടെടുപ്പ് പുനരാരംഭിച്ചു. എന്നാല്‍, വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം പൊതുവേ മന്ദഗതിയിലായത് വോട്ടര്‍മാരെ വലച്ചു. മൂന്ന് ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്ന എം.ജെ.ഡി സ്‌കൂള്‍ പോലെയുള്ള വലിയ സെന്ററുകളില്‍ ഇതുമൂലം നീണ്ട നിരയാണ് അനുഭവപ്പെട്ടത്. രാത്രിയോടെ വോട്ടിംഗ് യന്ത്രങ്ങള്‍ ശ്രീകൃഷ്ണ കോളേജില്‍ സജ്ജീകരിച്ചുള്ള സ്‌ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി.
പ്രമുഖരുടെ സാന്നിധ്യവും വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ ശ്രദ്ധേയമായി. നടന്‍ വി.കെ. ശ്രീരാമന്‍ വടുതല ഗവ. എല്‍.പി. സ്‌കൂളിലെ 71-ാം നമ്പര്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഇടതുമുന്നണി സ്ഥാനാർഥി എ.സി. മൊയ്തീൻ വടക്കാഞ്ചേരി മണ്ഡലത്തിലെ തെക്കുംകര പനങ്ങാട്ടുകര എം.എൻ.ഡി സ്കൂളിലെത്തിയാണ് വോട്ട് ചെയ്തത്. യു.ഡി.എഫ് സാരഥി പി.ടി. അജയ്മോഹൻ പൊന്നാനി മണ്ഡലത്തിലെ എരമംഗലം സ്കൂളിലെത്തി വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർഥി കെ.ആർ. രെജിലിന് ഇതേ മണ്ഡലത്തിൽ തന്നെയായിരുന്നു വോട്ട്. അക്കിക്കാവ് സ്കൂളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
ഗുരുവായൂരിലും കുറവ് പോളിങ്
ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ വൈകുന്നേരം 5.30 വരെ 70.35 ശതമാനം പോളിങ് നടന്നു. ജില്ലയിൽ ഏറ്റവും കുറവ് പോളിങ് നടന്നത് ഗുരുവായൂരിലാണ്. രാവിലെ ഏഴ് മണിക്ക് തന്നെ മണ്ഡലത്തിലെ 232 ബൂത്തുകളിലും വോട്ടിംഗ് ആരംഭിച്ചു. വടക്കേകാട് ബൂത്ത് നമ്പർ 87, പുന്നയൂർക്കുളം ബൂത്ത് നമ്പർ 12 എന്നിവിടങ്ങളിൽ മെഷീനുകൾക്ക് തകരാർ റിപ്പോർട്ട് ചെയ്തെങ്കിലും ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചു.
എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ അക്ബർ കുടുംബ സമേതം ചാവക്കാട് വുമൺസ് ഇസ്ലാമിക് കോളേജിലെ 147-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ കെ.കെ സഫീറ, മകൾ ആയിഷഹിബ എന്നിവരും വോട്ട് ചെയ്യാൻ എത്തിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി സി.എച്ച് റഷീദ് കടപ്പുറം സ്‌കൂളിലെ 191-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഭാര്യ ഫാത്തിമ, മകൻ ഇഹ്സാൻ, ഇളയ മകൾ ആയിഷ എന്നിവരോടൊപ്പമാണ് എത്തിയത്. സി.പി.എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പി. വി. എം എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്തു.
എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ അക്ബർ കുടുംബ സമേതം ചാവക്കാട് വുമൺസ് ഇസ്ലാമിക് കോളേജിലെ 147-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ കെ.കെ സഫീറ, മകൾ ആയിഷഹിബ എന്നിവരും വോട്ട് ചെയ്യാൻ എത്തിയിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി സി.എച്ച് റഷീദ് കടപ്പുറം സ്‌കൂളിലെ 191-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
ഭാര്യ ഫാത്തിമ, മകൻ ഇഹ്സാൻ, ഇളയ മകൾ ആയിഷ എന്നിവരോടൊപ്പമാണ് എത്തിയത്. സി.പി.എം ജില്ല സെക്രട്ടറി കെ. വി അബ്ദുൽ ഖാദർ കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പി. വി. എം എ.എൽ.പി സ്കൂളിൽ വോട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

