Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsbookmark_border
കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കുന്നംകുളം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കുന്നംകുളത്ത് ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തൃശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്. പട്ടാമ്പി സ്വദേശി മുസ്തഫയാണ് കാർ ഓടിച്ചിരുന്നത്. കുന്നംകുളത്ത് കച്ചവടത്തിനായി കൊണ്ടുവന്ന കാർ ഓടിച്ചുനോക്കുന്നതിനിടയിലാണ് അപകടം.
മുൻവശത്തുനിന്ന് പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തി ചാടിയിറങ്ങി. നിമിഷങ്ങൾക്കകം തീ പടർന്നു. മുൻഭാഗം പൂർണമായും കത്തിനശിച്ചു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. തൃശൂർ റോഡിൽ ഗതാഗതം അൽപസമയം തടസ്സപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

