Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKunnamkulamchevron_rightകാ​ർ...

കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

text_fields
bookmark_border
കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
cancel
camera_alt

കി​ഴൂ​രി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വീ​ടു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഗേ​റ്റ്, കാ​ർ, സ്കൂ​ട്ട​ർ എ​ന്നി​വ ത​ക​ർ​ന്ന​നി​ല​യി​ൽ

കു​ന്നം​കു​ളം: കി​ഴൂ​ര്‍ രാ​ജ​ധാ​നി റോ​ഡി​നു​സ​മീ​പം അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന സ്വി​ഫ്റ്റ് കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. വീ​ടി​നും വീ​ട്ടി​ലെ വാ​ഹ​ന​ങ്ങ​ള്‍ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. കി​ഴൂ​ര്‍ ആ​വേ​ന്‍ വീ​ട്ടി​ല്‍ പ്രേം​ലാ​ൽ, സ​ഹോ​ദ​ര​ന്‍ സു​ധേ​ഷ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ ഇ​രു​മ്പ് ഗേ​റ്റ് ഇ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷം കാ​ര്‍ഷെ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ട കാ​റും സ്കൂ​ട്ട​റും ഇ​ടി​ച്ചു​ത​ക​ര്‍ത്തു. കാ​റി​ന്റെ മു​ന്‍വ​ശം ത​ക​ര്‍ന്നു. വീ​ടി​ന്റെ ഉ​മ്മ​റ​ത്തെ കോ​ണ്‍ക്രീ​റ്റ് ചാ​രു​പ​ടി​യും ഇ​ടി​ച്ചു​ത​ക​ര്‍ത്തി​ട്ടു​ണ്ട്. കു​ന്നം​കു​ള​ത്തു​നി​ന്ന് പാ​ല​പ്പെ​ട്ടി ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ല്‍ നാ​ല് യു​വാ​ക്ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. എ​തി​രെ വ​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ അ​മി​ത വേ​ഗ​ത്തി​ല്‍ വ​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് തി​രി​ഞ്ഞ് വീ​ടി​ന്റെ ഗേ​റ്റ് ഇ​ടി​ച്ചു​ത​ക​ര്‍ത്താ​ണ് ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. സം​ഭ​വ​സ​മ​യം വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewscarAccidentHit
News Summary - Car looses the control and hit into a home
Next Story