ഡെലിവറിക്ക് ഏൽപിച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ
text_fieldsഔഹീ കൗശിക്
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍നിന്ന് ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ചൂണ്ടൽ സ്വദേശി മോഹനന്റെ പരാതിയിലാണ് അറസ്റ്റ്. ചൂണ്ടലിലെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 22നാണ് കാസർകോട്ട് കാർ എത്തിക്കാൻ മോഹനൻ ഏൽപിച്ചത്. കാർ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

