സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണം –കാന്തപുരം
text_fieldsകൊടുങ്ങല്ലൂർ: ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മതസമൂഹങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അഭിപ്രായപ്പെട്ടു. 'തിരുനബി (സ): സഹിഷ്ണുതയുടെ മാതൃക' പ്രമേയവുമായി കേരള മുസ്ലിം ജമാഅത്തിെൻറ ആഭിമുഖ്യത്തിൽ കൊടുങ്ങല്ലൂർ വാദി മദീന നഗരിയിൽ നടന്ന ജില്ല മീലാദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രസ്താവന ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അത്തരം ശ്രമങ്ങൾ മതമൈത്രി തകർക്കാനും അസഹിഷ്ണുത വളർത്താനും മാത്രമേ ഉപകരിക്കൂവെന്നും കാന്തപുരം പറഞ്ഞു.
സമസ്ത ജില്ല പ്രസിഡൻറ് താഴപ്ര പി.വി. മുഹിയുദ്ദീൻകുട്ടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രഭാഷണം നടത്തി. വിദേശ പണ്ഡിതന്മാരായ ഡോ. ഉസ്മാൻ ഉമർ അൽ ഉവൈസി സിറിയ, ശൈഖ് അലി ജാബിർ എന്നിവർ ഓൺലൈനിലൂടെ സംസാരിച്ചു. ഫസൽ തങ്ങൾ, അഡ്വ. പി.യു. അലി, ഡോ. അബ്ദുറസാഖ് ബുസ്താനി, പി.യു. ഷമീർ, ശിഹാബ് സഖാഫി, പി.ബി. അബ്ദുഹാജി, എസ്.എം.കെ. തങ്ങൾ മഹ്മൂദി എന്നിവർ സംസാരിച്ചു. മൗലിദ് സദസിന് സാദിഖലി ഫാളിലി നേതൃത്വം നൽകി.