Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightKodakarachevron_rightവെള്ളിക്കുളങ്ങര...

വെള്ളിക്കുളങ്ങര മേഖലയില്‍ നാശംവിതച്ച് കാറ്റും മഴയും

text_fields
bookmark_border
ഒ​ടി​ഞ്ഞു​വീ​ണ വൈ​ദ്യു​തി തൂ​ൺ
cancel
camera_alt

വെ​ള്ളി​ക്കു​ള​ങ്ങ​ര-​ചാ​ല​ക്കു​ടി റോ​ഡി​ലെ ക​മ​ല​ക്ക​ട്ടി​യി​ല്‍ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു​വീ​ണ വൈ​ദ്യു​തി തൂ​ൺ

കൊ​ട​ക​ര: വേ​ന​ല്‍മ​ഴ​ക്കൊ​പ്പം ആ​ഞ്ഞു​വീ​ശി​യ കാ​റ്റിൽ വെ​ള്ളി​ക്കു​ള​ങ്ങ​ര മേ​ഖ​ല​യി​ല്‍ വ്യാ​പ​ക​ നാ​ശ​ന​ഷ്ട​ം. കാ​ര്‍ഷി​ക വി​ള​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും ന​ശി​ച്ചു. നി​ര​വ​ധി വൈ​ദ്യു​തി തൂ​ണു​ക​ളും ഒ​ടി​ഞ്ഞു​വീ​ണു. മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി വി​ത​ര​ണം സ്തം​ഭി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്ന​ര​യോ​ടെ​യാ​ണ് കാ​റ്റു​ണ്ടാ​യ​ത്. മോ​നൊ​ടി, ട്രാം​വേ പ​രി​സ​ര, ക​മ​ല​ക്ക​ട്ടി, പ​ത്ത​ര​ക്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​ത തൂ​ണു​ക​ൾ ഒ​ടി​ഞ്ഞ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര-​ചാ​ല​ക്കു​ടി റോ​ഡി​ലെ ക​മ​ല​ക്ക​ട്ടി ഭാ​ഗ​ത്ത് മ​ര​ങ്ങ​ള്‍ വീ​ണ് വൈ​ദ്യു​തി തൂ​ണു​ക​ള്‍ ത​ക​ർ​ന്ന​തി​നെ തു​ട​ര്‍ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചു.

ചാ​ല​ക്കു​ടി​യി​ല്‍നി​ന്ന് വെ​ള്ളി​ക്കു​ള​ങ്ങ​ര, ര​ണ്ടു​കൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള കെ.​എ​സ്.​ആ​ര്‍.​ടി.​സി ഉ​ള്‍പ്പെ​ടെ​യു​ള്ള ബ​സ് സ​ര്‍വി​സു​ക​ള്‍ നി​ല​ച്ച​തി​നെ തു​ട​ര്‍ന്ന് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​യി. ബ​സു​ക​ള്‍ ക​മ​ല​ക്ക​ട്ടി വ​രെ മാ​ത്ര​മാ​ണ് സ​ര്‍വി​സ് ന​ട​ത്തി​യ​ത്.

ചാ​ല​ക്കു​ടി​യി​ല്‍നി​ന്ന് അ​ഗ്നി​ര​ക്ഷ സേ​ന എ​ത്തി​യാ​ണ് റോ​ഡി​ല്‍ വീ​ണു​കി​ട​ന്ന മ​ര​ങ്ങ​ള്‍ വെ​ട്ടി​നീ​ക്കി​യ​ത്. വെ​ള്ളി​ക്കു​ള​ങ്ങ​ര, കു​റ്റി​ച്ചി​റ സെ​ക്ഷ​നു​ക​ളി​ല്‍നി​ന്നു​ള്ള കെ.​എ​സ്.​ഇ.​ബി ജീ​വ​ന​ക്കാ​ര്‍ എ​ത്തി വൈ​ദ്യു​തി വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

വെ​ള്ളി​ക്കു​ള​ങ്ങ​ര​യി​ലെ യൂ​വേ​ഴ്‌​സ് കേ​ബ്ള്‍ നെ​റ്റ് വ​ര്‍ക്കി​ന്റെ ഫൈ​ബ​ര്‍കേ​ബി​ളു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. ജാ​തി, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ര്‍ഷി​ക വി​ള​ക​ളും ഫ​ല​വൃ​ക്ഷ​ങ്ങ​ളും കാ​റ്റി​ല്‍ ന​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsRainfall
News Summary - Wind and rain destroys Vellikulangara region
Next Story