കെ. സച്ചിദാനന്ദന് ഗുരുദർശന അവാർഡ് സമർപ്പിച്ചു
text_fieldsകെ. സച്ചിദാനന്ദന് ഗുരുദർശന അവാർഡ് മന്ത്രി ഒ.ജെ. ജനീഷ് സമർപ്പിക്കുന്നു
കൊടുങ്ങല്ലൂർ: മേത്തല ശ്രീനാരായണ സമാജത്തിന്റെ 172ാമത് ചതയ ദിനാഘോഷത്തോടനുബന്ധിച്ച ചടങ്ങിൽ പ്രഫ. കെ. സച്ചിദാനന്ദന് സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള 30ാമത് ഗുരുദർശന അവാർഡ് മന്ത്രി ഒ.ജെ. ജനീഷ് സമർപ്പിച്ചു. നാരായണൻകുട്ടി ശാന്തി ഭദ്രദീപം തെളിച്ചതോടെ ആരംഭിച്ച ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ബിജു കുമാർ അധ്യക്ഷത വഹിച്ചു.
എൻ.എം. പിയേഴ്സൺ സച്ചിദാനന്ദന്റെ കൃതികളെ അവലോകനം ചെയ്തു. കെ.ആർ. അമ്പിളികുമാർ പ്രശംസാപത്രം സമർപ്പിച്ചു. നഗരസഭ ചെയർപേഴ്സൻ ഹണി പീതാംബരൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സെക്രട്ടറി കെ.ബി. സിനി റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ വിജയലക്ഷ്മി അജിതൻ സംസാരിച്ചു. ടി.എസ്. സജീവൻ സ്വാഗതവും എൻ.എൻ. പ്രദീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

