Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightക​ത്തി​യ​മ​ർ​ന്ന്...

ക​ത്തി​യ​മ​ർ​ന്ന് സ്വ​പ്ന​ങ്ങ​ൾ

text_fields
bookmark_border
ക​ത്തി​യ​മ​ർ​ന്ന് സ്വ​പ്ന​ങ്ങ​ൾ
cancel
camera_alt

തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബൈ​ക്ക് പാ​ർ​ക്കി​ങ് ഏ​രി​യ​യി​ലു​ണ്ടാ​യ അ​ഗ്നി​ബാ​ധ, ക​ത്തി ന​ശി​ച്ച ഇരുചക്ര വാ​ഹ​ന​ങ്ങ​ൾ

തൃശൂർ: അധികൃതരുടെ ലാഭക്കൊതിക്കും കുറ്റകരമായ അനാസ്ഥക്കും വിലനൽകേണ്ടി വന്നത് സാധാരണക്കാരായ നൂറുകണക്കിന് മനുഷ്യർ. തൃശൂർ റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനടുത്തുള്ള പാർക്കിങ് ഏരിയയിൽ ഞായറാഴ്ച രാവിലെ കത്തിയമർന്നത് മുന്നൂറോളം ഇരുചക്രവാഹനങ്ങൾ മാത്രമല്ല, വായ്പയെടുത്തും മറ്റും ഇരുചക്ര വാഹനങ്ങൾ വാങ്ങി റെയിൽവേ പാർക്കിങ്ങിൽ വെച്ച് മടങ്ങിയ നിരവധിപേരുടെ സ്വപ്നങ്ങൾ കൂടിയാണ്. ഇരുനൂറ് വാഹനങ്ങൾക്ക് മാത്രം അനുമതിയുള്ളിടത്ത് അഞ്ഞൂറിലധികം വാഹനങ്ങൾ കുത്തിനിറച്ച സ്വകാര്യ കരാറുകാരന്റെ അനാസ്ഥയും വേണ്ടവിധം സുരക്ഷ ക്രമീകരണങ്ങൾ ഇല്ലാത്ത റെയിൽവേയുടെ നടപടിയുമാണ് വൻ ദുരന്തത്തിന് വഴിവെച്ചത്.

ഇലക്ട്രിക്കൽ ലൈനിൽ നിന്നുള്ള തീപ്പൊരിയിൽ തുടങ്ങി കോടികളുടെ നഷ്ടത്തിൽ കലാശിച്ച ദുരന്തം, റെയിൽവേയുടെ സുരക്ഷ വീഴ്ചയുടെ നേർസാക്ഷ്യമായി മാറുകയാണ്. ഒന്നര മണിക്കൂറോളം എടുത്താണ് തീയണക്കാനായത്. തീ അണഞ്ഞെങ്കിലും ബാക്കിയായത് ഇരുമ്പുകൂമ്പാരങ്ങളും ഉടമകളുടെ കണ്ണീരുമാണ്. പലർക്കും സ്വന്തം വാഹനം ഏതെന്ന് തിരിച്ചറിയാൻ പോലും സാധിച്ചില്ല. കൂട്ടുകാരുടെയും ബന്ധുക്കളുടെയും ബൈക്കുകൾ വെച്ച് പോയ പലരും വന്നു നോക്കുമ്പോൾ ചാമ്പലായി കിടക്കുന്നതാണ് കണ്ടത്. എന്തുമറുപടി പറയുമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന നിരവധി പേരാണ് പാർക്കിങ് ഏരിയയിൽ കാണപ്പെട്ടത്.

അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത് റെയിൽവേയുടെ അശാസ്ത്രീയമായ നടപടികളാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ‘വെറും 200 ബൈക്കുകൾക്ക് മാത്രം അനുമതിയുള്ള സ്ഥലത്താണ് കുത്തിത്തിരുകി വാഹനങ്ങൾ അടുക്കി വെച്ചിരുന്നത്. അപകടത്തിന് ആക്കം കൂട്ടാൻ പ്രധാന കാരണമായത് ഈ തിക്കും തിരക്കുമാണ്’.- തൃശൂർ ഫയർ ഓഫിസർ അനിൽ വ്യക്തമാക്കി. സംഭവത്തിൽ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തൃശൂര്‍ അഗ്നിരക്ഷ കേന്ദ്രത്തിലെ സ്റ്റേഷൻ ഓഫിസർ ടി. അനിൽകുമാർ, ബി. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.കെ. രഞ്ജിത്ത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ശ്രീഹരി, സുധൻ, അനന്തകൃഷ്ണൻ, സഭാപതി, ഷാജു ഷാജി, ഹോം ഗാർഡ് വിജയൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ട്രെയ്നി) വൈശാഖ്, സുരേന്ദ്രൻ, അഖിൽ എന്നിവരും ഇരിങ്ങാലക്കുട നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ കെ.സി. സജീവന്റെ നേതൃത്വത്തിലുള്ള യൂനിറ്റും, പുതുക്കാട് നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള യൂനിറ്റും ചേർന്നാണ് പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്‍കിയത്.

പാ​ർ​ക്കി​ങ് ഷെ​ഡ് നി​ര്‍മാ​ണം അ​ന​ധി​കൃ​തമെ​ന്ന് കോ​ര്‍പ​റേ​ഷ​ന്‍

റെ​യി​ല്‍വേ സ്റ്റേ​ഷ​ന്‍ നാ​ലാ​മ​ത്തെ പ്ലാ​റ്റ് ഫോ​മി​നോ​ട് ചേ​ര്‍ന്ന് താ​ല്‍കാ​ലി​ക​മാ​യി നി​ർ​മി​ച്ച ഷെ​ഡി​ന് കോ​ര്‍പ​റേ​ഷ​ന്റെ അ​നു​മ​തി​യി​ല്ല. നി​ര്‍മാ​ണം ന​ട​ത്തി​യ​തി​ലും വേ​ണ്ട​ത്ര സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ല. ഇ​വി​ടെ തീ ​കെ​ടു​ത്താ​ന്‍ സ്ഥാ​പി​ച്ച സം​വി​ധാ​ന​ങ്ങ​ള്‍ ഒ​ന്നും പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത​ല്ലെ​ന്നും കോ​ര്‍പ​റേ​ഷ​ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. എ​ക​ദേ​ശം 225 സ്‌​ക്വ​യ​ര്‍ മീ​റ്റ​ര്‍ വീ​സ്തി​ര്‍ണ​മു​ള്ള ഷെ​ഡാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി റെ​യി​ല്‍വേ​യു​ടെ സ്ഥ​ല​ത്ത് നി​ര്‍മി​ച്ച​ത്.

തീ​പി​ടി​ത്തത്തെ തുടർന്ന് പ്രദേശം പുകയിൽ മൂടിയപ്പോൾ

തി​ര​ക്ക് കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നോ​ട് ചേ​ര്‍ന്നാ​ണ് പാ​ർ​ക്കി​ങ് ഷെ​ഡ് ഉ​ള്ള​ത്. അ​തി​രാ​വി​ലെ​യാ​യ​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​ന് മേ​ല്‍നോ​ട്ടം വ​ഹി​ക്കാ​ന്‍ വ​നി​ത ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​മ്പേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ മ​ന്ത്രി കെ. ​രാ​ജ​ന്‍ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റെ​യി​ല്‍വേ പൊ​ലീ​സും ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​ന​ധീ​കൃ​ത നി​ര്‍മ്മാ​ണം സം​ബ​ന്ധി​ച്ച് കോ​ര്‍പ​റേ​ഷ​ന്‍ റെ​യി​ല്‍വേ​ക്ക് നോ​ട്ടി​സ് ന​ല്‍കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike burnt caseThrissur railway stationRailway parkingFire Break Out
News Summary - Fire Break Out in Thrissur Railway Station Parking Area
Next Story