കലക്ടറുടെ അഭിനയം തകർത്തു; തരംഗമായി തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനം
text_fieldsജില്ല കലക്ടർ ശിഖ സുരേന്ദ്രൻ ഗാന ചിത്രീകരണത്തിൽ പങ്കെടുത്തവരോടൊപ്പം
ചെറുതുരുത്തി: ‘കാന്താ, ഞാനും വരാം തൃശൂർ വോട്ടിങ് പൂരം കാണാൻ’ എന്ന വരികൾ പാടി ജില്ല കലക്ടർ അഭിനയിച്ചപ്പോൾ കട്ട് പറയാൻ മറന്ന് സംവിധായകൻ. അത്രയും മനോഹരമായാണ് ഒറ്റ ടേക്കിൽ തന്നെ കലക്ടർ ശിഖ സുരേന്ദ്രൻ തകർത്തഭിനയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സ്വീപ് ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ല കലക്ടർ പാടിയ സ്വീപ് സോങ് വിഡിയോ ഇതിനകം പ്രചാരം നേടി.
മൂന്നു ദിവസങ്ങളിലായി ചെറുതുരുത്തി ഭാഗങ്ങളിലാണ് ഇതിന്റെ ഷൂട്ടിങ് നടന്നിരുന്നത്. ചെറുതുരുത്തി കഥകളി സ്കൂളിലെ ക്രിയേറ്റീവ് ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെയും ഡയറക്ടർ വിനു ദേവന്റെയും നേതൃത്വത്തിലാണ് ഗാനം ചിത്രീകരിച്ചത്. ചെറുപ്പത്തിൽ ഗാനാലാപനവും നൃത്തവുമെല്ലാം പഠിച്ചത് ഒറ്റ ടേക്കിൽ ഓക്കെ ആക്കുകയായിരുന്നു കലക്ടർ.
ജനങ്ങളെ വോട്ട് ചെയ്യാൻ ക്ഷണിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയത് ജില്ല ഇൻഫർമേഷൻ ഓഫിസർ പി.കെ. വേലായുധനാണ്. തൃശൂരിന്റെ തനിമയും പൈതൃകവും ഉൾക്കൊള്ളിക്കുന്ന രീതിയിലാണ് ചിത്രീകരണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
