മൃതദേഹവുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം
text_fieldsആംബുലൻസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് മൃതദേഹം മറ്റൊരു ആംബുലൻസിലേക്ക് മാറ്റി കയറ്റുന്നു
ചെറുതുരുത്തി: തൃശൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസ് എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് യാത്രക്കാർക്ക് ചെറിയ പരിക്ക്. ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ ഷൊർണൂർ പുണ്യതീരം സ്മശാനത്തേക്ക് തൃശൂരിൽ നിന്ന് മൃതദേഹം കൊണ്ടുപോകുന്നതിനിടെ ഷോർണൂർ ഭാഗത്തുനിന്ന് പുതുശ്ശേരിയിലേക്ക് പോയ കാറുമായാണ് കൂട്ടിയിടിച്ചത്.
ചെറുതുരുത്തി സെന്ററിലെ ഗണപതി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. കാറും ആംബുലൻസും ഭാഗികമായി തകർന്നു. ചെറുതുരുത്തി പൊലിസ് എത്തി മൃതദേഹം മറ്റൊരു ആംബുലൻസിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

