മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് സംസ്കരിച്ചു
text_fieldsഎളവള്ളി കണിയാംതുരുത്തിൽ ജലസ്രോതസ്സിൽ അറവുമാലിന്യം തള്ളിയത് ആരോഗ്യവിഭാഗം തിരിച്ചെടുപ്പിക്കുന്നു
എളവള്ളി: കോക്കൂർ കണിയാംതുരുത്തിലെ ജലസ്രോതസ്സിൽ അറവുമാലിന്യം തള്ളിയവരെ കണ്ടെത്തി ആരോഗ്യവിഭാഗം തിരിച്ചെടുപ്പിച്ചു. തുരുത്തിലേക്ക് പോകുന്ന റോഡിന് ഇടതുവശത്തുള്ള ജലാശയങ്ങളിലാണ് മാലിന്യം തള്ളുന്നത്.
മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ച് സംസ്കരിച്ചുപരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ എം.കെ. സുരേഷ് ബാബുവിെൻറ നേതൃത്വത്തിൽ എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരാണ് സ്ഥലം പരിശോധിച്ചത്. തുടർന്ന് മൂന്നു ചാക്കുകളിലാക്കി വെള്ളത്തിനടിയിൽ താഴ്ത്തിയിട്ട അറവുമാലിന്യം കണ്ടെത്തുകയും ചെയ്തു. തള്ളിയവരെ കൊണ്ടുതന്നെ ഇത് തിരിച്ചെടുപ്പിച്ച് ശാസ്ത്രീയമായി സംസ്കരിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

