Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightയു.ഡി.എഫ് അംഗങ്ങൾ...

യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചു; ചാവക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി

text_fields
bookmark_border
election
cancel
camera_alt

ചാ​വ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് യോഗം യു.​ഡി.​എ​ഫ് ബ​ഹി​ഷ്ക​രി​ച്ച​തി​നാ​ൽ ക്വാ​റം തി​ക​യാ​തെ മാ​റ്റി​യ​ശേ​ഷം പു​റ​ത്തി​റ​ങ്ങുന്ന എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ൾ  

ചാ​വ​ക്കാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് യു.​ഡി.​എ​ഫ് ബ​ഹി​ഷ്ക​രി​ച്ചു. മു​ന്ന​ണി ധാ​ര​ണ​യ​നു​സ​രി​ച്ച് മു​സ്‍ലിം ലീ​ഗി​ലെ മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി രാ​ജി​വെ​ച്ച ഒ​ഴി​വി​ൽ പു​തി​യ വൈ​സ് പ്ര​സി​ഡ​ന്റി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ വി​ളി​ച്ച യോ​ഗ​മാ​ണ് മ​തി​യാ​യ അം​ഗ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മാ​റ്റി​യ​ത്.

വെ​ള്ളി​യാ​ഴ്ച വീ​ണ്ടും യോ​ഗം ചേ​രും. ആ​കെ 13 അം​ഗ​ങ്ങ​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ യു.​ഡി.​എ​ഫി​ൽ കോ​ൺ​ഗ്ര​സി​ന് നാ​ലും മു​സ്‍ലിം ലീ​ഗി​ന് മൂ​ന്നും അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. എ​ൽ.​ഡി.​എ​ഫി​ൽ സി.​പി.​എ​മ്മി​ന് അ​ഞ്ചും എ​ൻ.​സി.​പി​ക്ക് ഒ​രം​ഗ​വു​മു​ണ്ട്. പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ലീ​ഗി​ലെ കെ. ​ആ​ഷി​ത​യാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്. സ്ഥാ​ന​മൊ​ഴി​ഞ്ഞ മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി ബു​ധ​നാ​ഴ്ച ഹ​ജ്ജി​ന് പോ​യ​തോ​ടെ ഇ​രു മു​ന്ന​ണി​ക്കും തു​ല്യ അം​ഗ​ങ്ങ​ളാ​യി.

വ്യാ​ഴാ​ഴ്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന് പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​തി​നാ​ൽ യു.​ഡി.​എ​ഫി​ലെ ബാ​ക്കി അ​ഞ്ച് അം​ഗ​ങ്ങ​ളും നേ​തൃ​ത്വ തീ​രു​മാ​ന​മ​നു​സ​രി​ച്ച് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 13 പേ​രി​ൽ ഏ​ഴ് അം​ഗ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ മാ​ത്ര​മാ​ണ് ക്വാ​റം തി​ക​യു​ക. അ​തി​നാ​ൽ ആ​റ് അം​ഗ​ങ്ങ​ളു​ള്ള എ​ൽ.​ഡി.​എ​ഫി​നെ വെ​ച്ച് യോ​ഗ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​നാ​വാ​ത്ത​തി​നാ​ൽ വെ​ള്ളി​യാ​ഴ്ച​യി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

ടൗ​ൺ പ്ലാ​ന​ർ കെ.​ആ​ർ. രാ​ജി​വാ​ണ് വ​ര​ണാ​ധി​കാ​രി. ഒ​ന്ന​ര​മാ​സം മു​മ്പ് വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി ഒ​ഴി​ഞ്ഞ മ​ന്ദ​ലാം​കു​ന്ന് മു​ഹ​മ്മ​ദു​ണ്ണി ഹ​ജ്ജി​നു​പോ​കു​മെ​ന്ന് നേ​ര​ത്തേ അ​റി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് അ​ദ്ദേ​ഹം പോ​യ ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​മാ​ണി​തെ​ന്നാ​ണ് യു.​ഡി.​എ​ഫ് നേ​താ​ക്ക​ളു​ടെ ആ​രോ​പ​ണം.

വി​ദേ​ശ​ത്താ​യി​രു​ന്ന എ​ൻ.​സി.​പി​യി​ലെ എ.​എ​സ്. ശി​ഹാ​ബ് നാ​ട്ടി​ലെ​ത്തി​യ​ത് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്. അ​ദ്ദേ​ഹം വ​രു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​തെ​ന്നാ​ണ് മു​സ്‍ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​വി. ഉ​മ്മ​ർ​കു​ഞ്ഞ്, അ​ബൂ​ബ​ക്ക​ർ, കോ​ൺ​ഗ്ര​സ് നേ​താ​വ് സി. ​മു​സ്താ​ക്ക​ലി എ​ന്നി​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

അ​തേ​സ​മ​യം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​ത്താ​ത്ത​തി​നാ​ൽ അ​ഞ്ച് അം​ഗ​ങ്ങ​ളു​മാ​യി എ​ൽ.​ഡി.​എ​ഫി​നെ നേ​രി​ട്ടാ​ലു​ള്ള പ​രാ​ജ​യ ഭീ​തി​യാ​ണ് ബ​ഹി​ഷ്ക​രി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫ് അം​ഗ​ങ്ങ​ളാ​യ ഫാ​ത്തി​മ ലീ​ന​സ്, ഷൈ​നി ഷാ​ജി, ജി​സ്ന ല​ത്തീ​ഫ്, ഗ്രീ​ഷ്മ സ​നോ​ജ്, ബി​ജു പ​ള്ളി​ക്ക​ര, എ.​എ​സ്. ശി​ഹാ​ബ് എ​ന്നി​വ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:president electionpostponedelectionUDF
News Summary - UDF members boycotted-Chavakkad block vice president election postponed
Next Story