ബൈക്കിലിടിച്ച് കാർ മറിഞ്ഞു; നാലുപേർക്ക് പരിക്ക്
text_fieldsകൊരട്ടിയിൽ ബൈക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ കാർ
ചാലക്കുടി: കൊരട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ബുധനാഴ്ച രാത്രി പത്തോടെ ദേശീയപാതയിലെ പൊങ്ങത്തായിരുന്നു അപകടം. എറണാകുളം ദിശയിൽ നിന്നെത്തിയ ബൈക്കും കാറും കൂട്ടിയിടിക്കുകയും കാർ നിയന്ത്രണം തെറ്റി റോഡിൽ മറിയുകയുമായിരുന്നു. ഗുരുവായൂരിലേക്ക് പോവുകയായിരുന്നു കാർ. യാത്രക്കാരായ കോട്ടയം സ്വദേശി അഖിൽ (24), പൂലാനി സ്വദേശി അതുൽ (23), അങ്കമാലി സ്വദേശി ആഷിക്ക് (20), പൊങ്ങം സ്വദേശി വിവേക് (23) എന്നിവർക്ക് പരിക്കേറ്റു. ഇവർ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. കൊരട്ടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.

