Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChalakkudychevron_rightചാലക്കുടിയിൽനിന്ന്​...

ചാലക്കുടിയിൽനിന്ന്​ തട്ടിയെടുത്ത കാർ കോൾക്കുന്നിൽ ഉപേക്ഷിച്ച നിലയിൽ

text_fields
bookmark_border
ചാലക്കുടിയിൽനിന്ന്​ തട്ടിയെടുത്ത കാർ കോൾക്കുന്നിൽ ഉപേക്ഷിച്ച നിലയിൽ
cancel
camera_alt

ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത കാ​ർ കോ​ൾ​ക്കു​ന്നി​ൽ ക​ണ്ടെ​ത്തി​യ​പ്പോ​ൾ

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല​ക്കു​ടി​പ്പാ​ല​ത്തി​ന് മു​ക​ളി​ൽ വെ​ച്ച് ആ​ക്ര​മി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യെ​ടു​ത്ത മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളു​ടെ കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഷ്ട​മി​ച്ചി​റ​ക്ക​ടു​ത്ത് കോ​ൾ​ക്കു​ന്നി​ൽ വ​ഴി​യോ​ര​ത്താ​ണ് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ത​ട്ടി​യെ​ടു​ക്ക​പ്പെ​ട്ട കെ.​എ​ൽ 17 ഡ​ബ്ല്യു 3181 ന​മ്പ​ർ എ​ർ​ട്ടി​ഗ കാ​ർ ക​ണ്ടെ​ത്തി​യ​ത്.

കാ​ർ ഉ​ട​മ​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി വ​ട്ട​ക്കു​ള​ത്തി​ൽ യൂ​ന​സ്, മൂ​വാ​റ്റു​പു​ഴ​യി​ലെ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​ർ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മ​ട​ങ്ങു​മ്പോ​ൾ ചാ​ല​ക്കു​ടി​പ്പു​ഴ പാ​ല​ത്തി​ന് മു​ക​ളി​ൽ വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച​യാ​ണ് നാ​ട​കീ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

മ​റ്റൊ​രു കാ​റി​ലെ​ത്തി​യ ആ​റു​പേ​ര​ട​ങ്ങു​ന്ന ആ​ക്ര​മി​സം​ഘം ഇ​വ​രെ ത​ട​ഞ്ഞി​ട്ടു.

തു​ട​ർ​ന്ന് ചു​റ്റി​ക​കൊ​ണ്ട് ഡോ​റി​ന്റെ ചി​ല്ല് അ​ടി​ച്ചു പൊ​ട്ടി​ച്ച് യാ​ത്ര​ക്കാ​രെ മ​ർ​ദി​ച്ച് പു​റ​ത്തി​റ​ക്കി​യ ശേ​ഷം കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. യൂ​ന​സി​നും മു​ഹ​മ​ദ് സാ​ദി​ഖി​നും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി​യു​ണ്ട്. യൂ​ന​സി​ന്റെ​യും സാ​ദി​ഖി​ന്റെ​യും ഫോ​ണു​ക​ൾ കാ​റി​ന​ക​ത്ത് പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത് അ​ങ്ക​മാ​ലി ക​ര​യാം​പ​റ​മ്പ് പ​രി​ധി​യി​ൽ വെ​ച്ച് ഓ​ഫ് ചെ​യ്യ​പ്പെ​ട്ടു. കാ​ർ ക​ണ്ടെ​ത്തി​യെ​ങ്കി​ലും സം​ഭ​വ​ത്തി​ന് പി​ന്നി​ലെ വ​സ്തു​ത​ക​ൾ ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carCar Hijacking
News Summary - car hijacked from Chalakudy was abandoned in Kolkunnu
Next Story