ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തം പഠിക്കാൻ ആന്ധ്രപ്രദേശ് സംഘം വടക്കാഞ്ചേരിയിൽ
text_fieldsവടക്കാഞ്ചേരി: നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ആന്ധ്രപ്രദേശ് സംഘം വടക്കാഞ്ചേരി നഗരസഭയിലെത്തി. ആന്ധ്രപ്രദേശിലെ ചിറ്റൂർ മുനിസിപ്പൽ കോർപറേഷൻ കമീഷണർ നരസിംഹ പ്രസാദ്, രാജമുദ്ര മുനിസിപ്പൽ കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. വിനുതന, എക്സിക്യൂട്ടിവ് എൻജിനീയർ ഷക്കീർ ഹുസൈൻ, കമീഷണർ ആൻഡ് ഡയറക്ടറേറ്റ് ഓഫ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ കൺസൽടന്റ് പി. സുനന്ദ, സ്വപ്നിക എന്നിവരടങ്ങിയ സംഘമാണ് വടക്കാഞ്ചേരിയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റായ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് മാതൃക നേരിട്ടറിയാൻ എത്തിയത്.
കേരളത്തിലെ മികച്ച ജൈവ മാലിന്യ സംസ്കരണ രീതികൾ കണ്ടുപഠിക്കുന്നതിന്റെ ഭാഗമായാണ് വടക്കാഞ്ചേരി നഗരസഭയുടെ ഡി വാട്ടർഡ് കമ്പോസ്റ്റ് പ്ലാന്റ് ഇവർ സന്ദർശിച്ചത്. പ്ലാന്റ് പ്രവർത്തനം മികച്ചതും മാതൃകാപരവുമാണെന്ന് അവർ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സിദീഖുൽ അക്ബർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫിസർ രജിനേഷ് രാജൻ, ശുചിത്വ മിഷൻ യങ് പ്രഫഷനൽ അഞ്ജലി കെ. ഉല്ലാസ് തുടങ്ങിയവർ പ്ലാന്റിനെ കുറിച്ച് വിവരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

