അമിത് ഷായുടെ സന്ദർശനം: തൃശൂരിൽ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsതൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ തൃശൂർ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസരങ്ങളിലും ഞായറാഴ്ച ഉച്ചക്ക് 12 മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. രാവിലെ മുതൽ സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാർക്കിങ് അനുവദിക്കില്ല.
വാഹനങ്ങൾ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുള്ള കോർപറേഷൻ പാർക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ, പടിഞ്ഞാറെകോട്ട നേതാജി ഗ്രൗണ്ട് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവിസ് നടത്തുന്ന ബസുകൾ കിഴക്കേകോട്ടയിൽനിന്ന് തിരിഞ്ഞ് ഐ.ടി.സി, ഇക്കണ്ടവാര്യർ ജങ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ പോകണം. മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജങ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി തിരികെപോകണം.
മണ്ണുത്തി ഭാഗത്ത് നിന്നുള്ള ബസുകൾ കിഴക്കേകോട്ടയിൽനിന്ന് തിരിഞ്ഞ് ബിഷപ് പാലസ്, ചെമ്പുക്കാവ്, അശ്വനി ജങ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ പോകണം. മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവിസ് നടത്തുന്ന ബസുകൾ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജങ്ഷൻ, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല, മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തുനിന്ന് സർവിസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തണം. ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്, കട്ടിലപൂവം ഭാഗത്ത് നിന്നുള്ള ബസുകൾ ബാലഭവൻ വഴി ടൗൺ ഹാൾ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി മടങ്ങണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂർ തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പാട്ടുരായ്ക്കൽ അശ്വനി, ചെമ്പൂക്കാവ്, ഈസ്റ്റ് ഫോർട്ട്, ഐ.ടി.സി, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തണം. വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ പടിഞ്ഞാറേകോട്ടയിൽ സർവിസ് അവസാനിപ്പിച്ച് തിരികെ പോകണം. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ പോകണം. ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തുനിന്ന് വരുന്ന ബസുകൾ മുണ്ടുപ്പാലം ജങ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

