കാട്ടുപന്നി കുറുകെ ചാടി: നിയന്ത്രണംവിട്ട കാർ മതിലിലിടിച്ച് കത്തി
text_fieldsകോന്നി ചെങ്ങറ ഭാഗത്ത് നിയന്ത്രണംവിട്ട കാർ കലുങ്കിലിടിച്ച് കത്തിയ നിലയിൽ
പത്തനംതിട്ട: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഇലക്ട്രിക് കാർ മതിലിലിടിച്ച് കത്തിനശിച്ചു. യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി. കാറിൽനിന്ന് പുറത്തേക്ക് ചാടിയതിനാൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് സൈഡിലെ കലുങ്കിൽ ഇടിച്ച് തീപിടിച്ച് വാഹനം കത്തിനശിക്കുകയായിരുന്നു.
കോന്നി ചെങ്ങറ ഭാഗത്ത് കഴിഞ്ഞ പുലർച്ച 1.30നായിരുന്നു സംഭവം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തേക്കുതോട് കുന്നംപള്ളി വീട്ടിൽ ജിബിൻ കെ. ജെയിംസാണ് കാറിൽ ഉണ്ടായിരുന്നത്. ഇലക്ടിക് കാർ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേനസ്ഥലത്തെത്തി തീയണച്ചു. തീപിടിക്കുന്നതിന് മുമ്പുതന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

