തിരുവല്ല നഗരസഭ: ചെയർപേഴ്സൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsതിരുവല്ല: തിരുവല്ല നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച രാവിലെ 11ന് നടക്കും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്ന് കാലുമാറി എൽ.ഡി.എഫിന്റെ പിന്തുണയോടെ ചെയർപേഴ്സനായ ശാന്തമ്മ വർഗീസ് രാജിെവച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 39 അംഗ നഗരസഭയിൽ യു.ഡി.എഫ് -17, എൽ.ഡി.എഫ് -15, ബി.ജെ.പി -6, എസ്.ഡി.പി.ഐ -1എന്നതാണ് നിലവിലെ കക്ഷി നില. യു.ഡി.എഫിൽനിന്ന് വിട്ടുപോയ ശാന്തമ്മ വർഗീസ് തിരികെ എത്തിയതോടെയാണ് കക്ഷിനില 17 എത്തിയത്.
യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ അനു ജോർജും എൽ.ഡി.എഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ലിന്റ തോമസ് വഞ്ചിപ്പാലവുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത എൻ.ഡി.എ സ്വതന്ത്രൻ രാഹുൽ ബിജു ഇക്കുറിയും യു.ഡി.എഫിനെ അനുകൂലിക്കുമെന്നും എൻ.ഡി.എയും എസ്.ഡി.പിഐയും വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കും എന്നുമാണ് ലഭിക്കുന്ന വിവരം.

