Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightSeethathodu/Chittarchevron_rightവീ​ടു​ക​യ​റി...

വീ​ടു​ക​യ​റി നാ​ടോ​ടി​ക​ളു​ടെ അ​ക്ര​മം

text_fields
bookmark_border
വീ​ടു​ക​യ​റി നാ​ടോ​ടി​ക​ളു​ടെ അ​ക്ര​മം
cancel

ചി​റ്റാ​ർ: വ​യ്യാ​റ്റു​പു​ഴ തേ​ര​ക​ത്തും​മ​ണ്ണി​ൽ നാ​ടോ​ടി​ക​ൾ വീ​ടു​ക​യ​റി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തേ​ര​ക​ത്തും​മ​ണ്ണി​ൽ പു​ത്ത​ൻ​പു​ര​യി​ൽ സു​നി​ൽ​കു​മാ​റി​നെ​യും ഭാ​ര്യ​യെ​യും മൂ​ത്ത മ​ക​ളെ​യു​മാ​ണ് ആ​ക്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റി​നാ​ണ് സം​ഭ​വം. മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മു​റ്റം വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രു​ന്ന സു​നി​ൽ​കു​മാ​റി​െൻറ 12 വ​യ​സ്സു​ള്ള മൂ​ത്ത മ​ക​ളാ​ണ് നാ​ടോ​ടി സം​ഘം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തു​ക​ണ്ട​ത്. മ​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ച്ഛ​നെ​യും അ​മ്മ​െ​യ​യും വി​ളി​ച്ചു​പ​റ​യു​ന്ന​തി​നി​െ​ട സം​ഘം വീ​ടി​ന്​ പി​റ​കു​വ​ശ​ത്തു​കൂ​ടി ക​യ​റി.

ര​ണ്ടു യു​വാ​ക്ക​ൾ വീ​ണ്ടും പി​റ​കു​വ​ശ​ത്തു​കൂ​ടി വ​ന്ന് സു​നി​ൽ​കു​മാ​റി​നെ​യും ഭാ​ര്യ ശ്രീ​ക​ല​യെ​യും ക​ല്ലെ​ടു​ത്ത്​ എ​റി​ഞ്ഞു. ബ​ഹ​ളം ​െവ​ച്ച​തോ​ടെ സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ഓ​ടി​മ​റ​ഞ്ഞ​താ​യി സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.

അ​യ​ൽ​വാ​സി​ക​ളും നാ​ട്ടു​കാ​രും എ​ത്തി വ​ന​ത്തി​ലും റ​ബ​ർ തോ​ട്ട​ത്തി​ലും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ചി​റ്റാ​ർ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

മൂ​ന്ന്​ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളും മൂ​ന്ന്​ യു​വാ​ക്ക​ളു​മാ​ണ് സം​ഘ​ത്തി​ൽ ഉ​ള്ള​തെ​ന്ന്​ പ​റ​യു​ന്നു. മു​ഷി​ഞ്ഞ വേ​ഷം ധ​രി​ച്ചി​രു​ന്ന ഇ​വ​രു​ടെ കൈ​വ​ശം ബാ​ഗു​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chittarnomadsfamily attacked
Next Story