കേരള പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക – മന്ത്രി വി. ശിവന്‍കുട്ടി
text_fieldsവരവൂര്‍ ഗവ. യു.പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കുന്നു
മല്ലപ്പള്ളി: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി. കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍.പി സ്കൂളിൽ കെട്ടിടോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പുതിയ കെട്ടിടങ്ങള്‍ക്കൊപ്പം കുട്ടികള്‍ക്ക് ലോകനിലവാരത്തിലുള്ള അറിവും സൗകര്യവും ലഭ്യമാക്കുകയാണ് ലക്ഷ്യം. അഞ്ചു വര്‍ഷം കൊണ്ട് റാന്നി മണ്ഡലത്തിലെ 20 വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിടം ഉണ്ടായെന്ന് അധ്യക്ഷന്‍ പ്രമോദ് നാരായണ്‍ എം.എല്‍.എ പറഞ്ഞു. ഒരു കോടി ചെലവിലാണ് കോട്ടാങ്ങല്‍ ഗവ. എല്‍.പി സ്കൂളിന് പുതിയ കെട്ടിടം നിര്‍മിച്ചത്. കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരികുമാര്‍ കോട്ടാങ്ങല്‍, ബ്ലോക്ക് പഞ്ചായത്തംഗം മുഹമ്മദ് ഇസ്മായില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ശരണ്യ, മായാ ദേവി, എം. മഞ്ജുഷ, ഷാനവാസ് പേഴുംകാട്ടില്‍, എം.കെ. സുമ, സുജിത്ത് കണ്ണാടിയില്‍, റെയിച്ചലമ്മ, സി.ആര്. വിജയമ്മ, ആനി രാജു, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ ബിജി കെ. തോമസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്. അനില, വിദ്യാകിരണം ജില്ല കോഓഡിനേറ്റര്‍ എ.കെ. പ്രകാശ്, പ്രഥമാധ്യാപിക മിനി എലിസബേത്ത് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: വിദ്യാര്‍ഥികളെ ലോകനിലവാരമുള്ള പൗരന്മാരായി വളര്‍ത്തുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം അക്കാദമിക് നിലവാരത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജി, വൈസ് പ്രസിഡന്റ് ആശിഷ് പാലയ്ക്കമണ്ണില്‍, സ്ഥിരം സമിതി അധ്യക്ഷരായ സജിത സലിം, കെ.കെ.അനില്‍കുമാര്‍, എന്‍. കെ. സുനിത, ഗ്രാമപഞ്ചായത്തംഗങ്ങളായ എന്‍.ആര്. ബിന്ദുമോള്‍, ഉഷാ ഗോപി, സാജന് വാഹപ്ലാക്കല്‍, വിനോദ് തോമസ്, രാജി റോബി, കെ.ജി. സനല്‍കുമാര്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ ബിജി കെ. തോമസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്. അനില, ഡയറ്റ് പ്രിന്‍സിപ്പല്‍ മിനി ബെഞ്ചമിന്‍, വിദ്യാകിരണം ജില്ല കോഓഡിനേറ്റര്‍ എ.കെ. പ്രകാശ്, തിരുവല്ല ഡി.ഇ.ഒ പി.ആര്. മല്ലിക, പ്രഥമാധ്യാപിക എസ്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം കുട്ടികളുടെ അക്കാദമിക് നിലവാരവും ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വടശ്ശേരിക്കര സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വരും വര്‍ഷങ്ങളില്‍ സ്കൂള്‍ കെട്ടിടം കൂടുതല്‍ ഹൈടെക് ആകുകയും മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍ ലിഫ്റ്റും റാംപും നിര്‍ബന്ധമാക്കുകയും ചെയ്യും. ലോകത്തോടൊപ്പം നടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സൂസന് ജേക്കബ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്. അനില, വിദ്യാകരണം ജില്ല മിഷന് കോഓഡിനേറ്റര്‍ എ.കെ. പ്രകാശ്, വടശ്ശേരിക്കര സര്‍ക്കാര്‍ എല്‍.പി സ്കൂള്‍ പ്രഥമാധ്യാപിക പി. ബിന്ദു മോള്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട: അടുത്ത അധ്യാന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 13ന് മുഖ്യമന്ത്രി തിരുവന്തപുരത്ത് നിര്‍വഹിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
വരവൂര്‍ ഗവ. യു.പി സ്കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മൂന്നുമാസം മുമ്പേ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് നല്കി ചരിത്രമെഴുതുകയാണ് സര്‍ക്കാര്‍. ഒരു കോടി ചെലവില്‍ അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച വരവൂര്‍ സര്‍ക്കാര്‍ യു.പി സ്കൂളിന്റെ പുതിയ മന്ദിരം നാടിന്റെ സ്വപ്നമാണ്. പ്രമോദ് നാരായണ്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു.
അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി.ആര്. അനില, വിദ്യാകരണം മിഷന് ജില്ല കോഓഡിനേറ്റര്‍ എ.കെ. പ്രകാശ്, റാന്നി ബ്ലോക്ക് പഞ്ചായത്തംഗം മേഴ്സി പാണ്ഡ്യത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ ജെബിന് കെ. വില്‍സണ്‍, പി.എം. ഷംസുദ്ദീന്, ജോജി മാത്യു, അംഗങ്ങളായ ഷൈനി മാത്യൂസ്, ഷിബു ശാമുവേല്‍, ജൂലി അനില്‍, വി.എ. എബ്രഹാം, ദീപ സജി, ജെ. ബിജു, ആന്‍സി സനീഷ്, അശ്വതി മെറിന് രാജു, ബ്ലെസന്റ് ജോര്‍ജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബിജു ഐകാട്ടുമണ്ണില്, ജോര്‍ജ് മാത്യു, ടിബു പുരയ്ക്കല്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. ചന്ദ്രമോഹന്, സി.ഡി.എസ് ചെയര്പേഴ്സൻ ഓമന രാജന്, വരവൂര്‍ ഗവ. യു.പി സ്കൂള്‍ പ്രഥമാധ്യാപിക ജയശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

