ശ്വാസകോശ അക്കാദമി ഒറേഷൻ പുരസ്കാരം ഡോ. കുര്യൻ ഉമ്മന്
text_fieldsഡോ. കുര്യൻ ഉമ്മൻ
റാന്നി: അക്കാദമി ഓഫ് പൾമൊണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിന്റെ (എ.പി.സി.സി.എം) ഈ വർഷത്തെ അക്കാദമി ഒറേഷൻ പുരസ്കാരത്തിനു പ്രമുഖ ശ്വാസകോശ വിദഗ്ധൻ ഡോ. കുര്യൻ ഉമ്മൻ അർഹനായി. സംഘടനയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ രണ്ടാംവാരം കുമരകത്തു വെച്ച് നടന്ന 26മത് ദേശീയ സമ്മേളനം 'പൾമൊകോൺ 2025'ൽ വെച്ച് 'ക്ഷയ രോഗത്തിന്‍റെ നാൾ വഴികൾ: നിയന്ത്രണം മുതൽ നിർമാർജനം വരെ' എന്ന വിഷയത്തിൽ ഡോ. കുര്യൻ ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി.
പത്തനംതിട്ട ജില്ലാ ക്ഷയരോഗ നിയന്ത്രണ ഓഫിസർ ആയിരുന്ന ഡോ. കുര്യൻ ശ്വാസകോശ വിദഗ്ദരുടെ സംഘടനയായ അക്കാദമി ഓഫ് പൾമണറി ആൻറ് ക്രിട്ടിക്കൽ കെയർ മെഡിസിൻ പ്രസിഡന്റായും ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ് ദേശീയ കോ ഓർഡിനേറ്ററായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ ക്ഷയരോഗ വിദഗ്ധരിൽ പ്രമുഖനായ ഡോ. കുര്യൻ കോഴഞ്ചേരി കീഴുകര തോട്ടത്തിൽ പരേതരായ ടി.കെ. ഉമ്മന്‍റെയും ഏലിയാമ്മ ഉമ്മന്‍റെയും പുത്രനാണ്. ഡോ. സൂസന്നാമ്മ കുര്യനാണ് ഭാര്യ. എഞ്ചിനീയർമാരായ അനൂപ് ഉമ്മൻ കുര്യൻ (അബുദാബി), സുദീപ് ചെറിയാൻ കുര്യൻ (ഭോപ്പാൽ) എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

