Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightആവേശത്തോടെ...

ആവേശത്തോടെ ചൂണ്ടുവിരലിൽ മഷി പുരട്ടി മലയോര ജനത

text_fields
bookmark_border
ആവേശത്തോടെ ചൂണ്ടുവിരലിൽ മഷി പുരട്ടി മലയോര ജനത
cancel
camera_alt

ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ ഭാ​ഗ്യ​യും ഭ​വ്യ​യും കോ​ന്നി താ​ഴം എം.​എ​സ്.​സി എ​ൽ.​പി സ്കൂ​ളി​ൽ ക​ന്നി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ സ​ന്തോ​ഷം പ​ങ്കി​ടു​ന്നു. തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഭാ​ഗ്യ. പ​ന്ത​ളം മ​ന്നം ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​ണ് ഭ​വ്യ

കോ​ന്നി: ജ​നാ​ധി​പ​ത്യ​ത്തി​ലെ മ​ഹോ​ത്സ​വ​മാ​യ നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പി​ൽ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജ​ന​ങ്ങ​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ ആ​രം​ഭി​ക്കേ​ണ്ട വോ​ട്ടെ​ടു​പ്പ് പ​ല​യി​ട​ത്തും വൈ​കി​യാ​ണ് ആ​രം​ഭി​ച്ച​ത്. ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ 32 ആം ​ന​മ്പ​ർ ബൂ​ത്തി​ലും അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ കൊ​ക്കാ​ത്തോ​ട് സ്കൂ​ളി​ൽ ക്ര​മീ​ക​രി​ച്ച ബൂ​ത്തി​ലും രാ​വി​ലെ വോ​ട്ടി​ങ്​ മെ​ഷീ​ൻ ത​ക​രാ​റി​ൽ ആ​യ​തി​നെ തു​ട​ർ​ന്ന് ഏ​റെ നേ​രം വോ​ട്ടെ​ടു​പ്പ് നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷ​മാ​ണ് സ​മ്മ​തി​ദാ​യ​ക​ർ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​തി​നൊ​ന്നു മ​ണി​ക്ക് ശേ​ഷം ക​ന​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് വോ​ട്ടി​ങ്​ തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പ​ല ബൂ​ത്തു​ക​ളി​ലും വ​ലി​യ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. ഉ​ച്ച​ക്ക്​ ശേ​ഷം ക്യൂ ​കു​റ​യു​ക​യും ചെ​യ്തു. പൊ​രി​വെ​യി​ല​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം വ​രി​നി​ന്നാ​ണ് സ​മ്മ​തി​ദാ​യ​ക​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ കോ​ന്നി, അ​രു​വാ​പ്പു​ലം, ക​ല​ഞ്ഞൂ​ർ, ത​ണ്ണി​ത്തോ​ട്, മ​ല​യാ​ല​പ്പു​ഴ, ചി​റ്റാ​ർ, സീ​ത​ത്തോ​ട്, പ്ര​മാ​ടം, ഏ​നാ​ദി​മം​ഗ​ലം, വ​ള്ളി​ക്കോ​ട്, മൈ​ല​പ്ര തു​ട​ങ്ങി​യ ഗ്രാ​മ പ​ഞ്ചാ​യ​ത്തു‌​ക​ൾ അ​ട​ങ്ങു​ന്ന മ​ണ്ഡ​ല​ത്തി​ലെ 228 ബൂ​ത്തു​ക​ളാ​യി 2,00,329 വോ​ട്ട​ർ​മാ​ർ ആ​യി​രു​ന്നു ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത്. ക​ല​ഞ്ഞൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലാ​യി​രു​ന്നു ഏ​റ്റ​വും കൂ​ടു​ത​ൽ പു​രു​ഷ വോ​ട്ട​ർ​മാ​രും ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​രും ഉ​ണ്ടാ​യി​രു​ന്ന​ത്.

1454 വ​നി​താ വോ​ട്ട​ർ​മാ​രും 12481 പു​രു​ഷ വോ​ട്ട​ർ​മാ​രു​മാ​ണ് ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഉ​ള്ള​ത്. ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ ആ​വ​ണി​പ്പാ​റ​യി​ലാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 71 വോ​ട്ട​ർ​മാ​രാ​ണ് ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പി​ൽ മൂ​ന്ന് മ​ണി ആ​യ​പ്പോ​ഴേ​ക്കും 48.53 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ത്തി​ൽ ഒ​രു ട്രാ​ൻ​സ്ജെ​ൻ​ഡ​റും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaelectionKerala Assembly Election 2026
News Summary - Hill people excitedly apply ink to their index fingers
Next Story