Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightആകാശത്ത് പറക്കാം;....

ആകാശത്ത് പറക്കാം;. കോന്നിയിലേക്ക് വരൂ

text_fields
bookmark_border
ആകാശത്ത് പറക്കാം;. കോന്നിയിലേക്ക് വരൂ
cancel

കോ​ന്നി: ക​രി​യാ​ട്ടം ടൂ​റി​സം എ​ക്സ്പോ​യു​ടെ ഭാ​ഗ​മാ​യി കോ​ന്നി​യു​ടെ നീ​ലാ​കാ​ശ​ത്ത് വി​സ്മ​യ കാ​ഴ്ച​ക​ൾ ക​ണ്ട് തു​മ്പി​യെ​പ്പോ​ലെ വ​ട്ട​മി​ട്ട് പ​റ​ക്കാ​നു​ള്ള അ​വ​സ​ര​വും. കോ​ന്നി പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നും ഈ​മാ​സം 30 മു​ത​ൽ സെ​പ്​​റ്റം​ബ​ർ ഒ​ന്ന് വ​രെ ന​ട​ത്തു​ന്ന ഹെ​ലി​കോ​പ്ട​ർ യാ​ത്ര​യി​ലൂ​ടെ മ​ല​യോ​ര നാ​ടി​ന്‍റെ പ​റ​ക്കാ​നു​ള്ള മോ​ഹ​ത്തെ​യാ​ണ് സം​ഘാ​ട​ക​ർ പൂ​വ​ണി​യി​ക്കു​ന്ന​ത്. ഉ​യ​ര​ത്തി​ൽ പ​റ​ക്കു​ക എ​ന്ന ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം ഒ​രി​ക്ക​ലെ​ങ്കി​ലും ആ​കാ​ശ​യാ​ത്ര ചെ​യ്യ​ണ​മെ​ന്ന മോ​ഹ​വും ഹെ​ലി​കോ​പ്ട​ർ യാ​ത്ര​യി​ലൂ​ടെ സ​ഫ​ലീ​ക​രി​ക്ക​പ്പെ​ടും. ഒ​രേ സ​മ​യം അ​ഞ്ചു​പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ആ​ധു​നി​ക ഹെ​ലി​കോ​പ്ട​റു​ക​ളാ​ണ് കോ​ന്നി​യി​ൽ എ​ത്തു​ന്ന​ത്. സു​ര​ക്ഷ​യും മെ​ച്ച​പ്പെ​ട്ട യാ​ത്ര​യും ഹെ​ലി​കോ​പ്ട​ർ ക​മ്പ​നി​യും സം​ഘാ​ട​ക​രും ഉ​റ​പ്പ് ന​ൽ​കു​ന്നു​ണ്ട്.

ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന നൂ​റു​പേ​ർ​ക്ക് 2999 രൂ​പ​യും തു​ട​ർ​ന്നു​ള്ള​തി​ന് 3999 രൂ​പ​യു​മാ​ണ് നി​ര​ക്ക്. കു​റ​ഞ്ഞ ചെ​ല​വി​ൽ ഉ​യ​ര​ങ്ങ​ളി​ൽ പ​റ​ന്ന് ആ​കാ​ശ കാ​ഴ്ച​യും കാ​ന​ന വി​സ്മ​യ​ങ്ങ​ളും ക​ണ്ട​റി​യാ​നു​മു​ള്ള സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​ഗ്ര​ഹ​മാ​ണ് ഹെ​ലി​കോ​പ്ട​ർ റൈ​ഡി​ലൂ​ടെ സാ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ സം​ഘാ​ട​ക​ൻ അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ​ക്ക് വ​രെ യാ​ത്ര ചെ​യ്യാ​വു​ന്ന എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി പ്ര​മാ​ടം രാ​ജീ​വ് ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹെ​ലി​പാ​ഡു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konniflight service
News Summary - flight service at konni
Next Story