Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightകോ​ന്നി​യി​ൽ ച​ർ​ച്ച...

കോ​ന്നി​യി​ൽ ച​ർ​ച്ച വി​ക​സ​നം; പോ​രാ​ട്ടം ക​ടു​ക്കും

text_fields
bookmark_border
കോ​ന്നി​യി​ൽ ച​ർ​ച്ച വി​ക​സ​നം; പോ​രാ​ട്ടം ക​ടു​ക്കും
cancel
camera_alt

കോന്നി

കോ​ന്നി: കോ​ന്നി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന കോ​ന്നി, അ​രു​വാ​പ്പു​ലം, മ​ല​യാ​ല​പ്പു​ഴ, പ്ര​മാ​ടം, മൈ​ല​പ്ര, ത​ണ്ണി​ത്തോ​ട്, വ​ള്ളി​ക്കോ​ട്, ചി​റ്റാ​ർ, സീ​ത​ത്തോ​ട് ക​ല​ഞ്ഞൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളും അ​ടൂ​ർ താ​ലൂ​ക്കി​ലെ ഏ​നാ​ദി​മം​ഗ​ലം, പ​ഞ്ചാ​യ​ത്തും അ​ട​ങ്ങു​ന്ന​താ​ണ് കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം. 2019ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​യു. ജെ​നീ​ഷ് കു​മാ​ർ 9053 വോ​ട്ട്​ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ചു. 1965ലാ​ണ് കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം നി​ല​വി​ൽ വ​രു​ന്ന​ത്. ഏ​നാ​ദി​മം​ഗ​ലം മു​ത​ൽ ഗ​വി വ​രെ നീ​ണ്ടു​കി​ട​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഗ​വി​യി​ൽ ശ്രീ​ല​ങ്ക​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ആ​ളു​ക​ളാ​ണ് കൂ​ടു​ത​ലും. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​വ​ണി​പ്പാ​റ​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​ർ.

1962ൽ ​സി.​പി.​ഐ പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ച്ച് വി​ജ​യി​ച്ച പ​ന്ത​ളം പി.​ആ​ർ. ആ​ണ് കോ​ന്നി​യി​ലെ ആ​ദ്യ എം.​എ​ൽ.​എ. 1965ൽ ​കോ​ൺ​ഗ്ര​സ് ഐ ​പ്ര​തി​നി​ധി പി.​ജെ. തോ​മ​സ്, പി​ന്നീ​ട് 1967ൽ ​പി.​ആ​ർ. മാ​ധ​വ​ൻ പി​ള്ള (സി.​പി.​ഐ), 1970ലും 1977​ലും പി.​ജെ തോ​മ​സ് (കോ​ൺ​ഗ്ര​സ് ഐ), 1980​ൽ വി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള (സി.​പി.​എം), 1987ൽ ​ചി​റ്റൂ​ർ ശ​ശാ​ങ്ക​ൻ നാ​യ​ർ (യു.​ഡി.​എ​ഫ്), 1991ൽ ​എ. പ​ത്മ​കു​മാ​ർ (സി.​പി.​എം), 1996, 2001, 2006, 2011, 2016 വ​ർ​ഷ​ങ്ങ​ളി​ൽ അ​ഡ്വ. അ​ടൂ​ർ പ്ര​കാ​ശ് (യു.​ഡി.​എ​ഫ്), 2019 മു​ത​ൽ അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് മ​ത്സ​രി​ച്ച് വി​ജ​യി​ച്ച​ത്.

2021ൽ ​ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഡ്വ. കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് എ​തി​രാ​യി യു.​ഡി.​എ​ഫി​ലെ റോ​ബി​ൻ പീ​റ്റ​റും എ​ൻ.​ഡി.​എ​യി​ൽ കെ. ​സു​രേ​ന്ദ്ര​നു​മാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​തി​ൽ ജ​നീ​ഷ് കു​മാ​ർ ര​ണ്ടു പേ​രെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി 62,318 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. റോ​ബി​ൻ പീ​റ്റ​ർ 53,810 വോ​ട്ടും കെ. ​സു​രേ​ന്ദ്ര​ൻ 32,811 വോ​ട്ടും നേ​ടി. 2024ലെ ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​കാ​രം 2,01,819 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. എ​സ്.​ഐ.​ആ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം 500ൽ ​താ​ഴെ പേ​ർ മാ​ത്ര​മേ പു​റ​ത്താ​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ.

കോ​ന്നി​യി​ൽ കോ​ൺ​ഗ്ര​സ് മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​മ്പോ​ൾ അ​ടൂ​ർ പ്ര​കാ​ശ് ചെ​യ്ത വി​ക​സ​നം മാ​ത്രം പ​റ​ഞ്ഞാ​ണ് വോ​ട്ട് തേ​ടി​യ​ത്. റോ​ബി​ൻ പീ​റ്റ​ർ മ​ത്സ​രി​ച്ച​പ്പോ​ഴും അ​ടൂ​ർ പ്ര​കാ​ശി​ന്റെ വി​ക​സ​നം മു​ൻ നി​ർ​ത്തി​യാ​യി​രു​ന്നു പ്ര​ച​ര​ണം. മ​ണ്ഡ​ല​ത്തി​ൽ ഏ​റ്റ​വും കു​റ​വ് വോ​ട്ട​ർ​മാ​രു​ള്ള​ത് മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ലാ​ണ്. 70810 വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ്- 26635 വോ​ട്ട​ർ​മാ​ർ.

പ​ഞ്ചാ​യ​ത്ത്‌ തി​രി​ച്ചു​ള്ള

വോ​ട്ട​ർ​മാ​ർ

മൈ​ല​പ്ര - 7810,

മ​ല​യാ​ല​പു​ഴ - 25873

ത​ണ്ണി​ത്തോ​ട് - 12189

ചി​റ്റാ​ർ - 13551

സീ​ത​ത്തോ​ട് - 12658

കോ​ന്നി -23746

പ്ര​മാ​ടം -26597

വ​ള്ളി​ക്കോ​ട് -17328

ഏ​നാ​ദി​മം​ഗ​ലം -17259

ക​ല​ഞ്ഞൂ​ർ - 26635

അ​രു​വാ​പ്പു​ലം -16683

നേ​ട്ട​ങ്ങ​ൾ

ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്ന​ത്​ കോ​ന്നി മ​ണ്ഡ​ല​ത്തി​ലാ​ണ്. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 10 നി​ല​ക​​ളു​ള്ള നാ​ല്​ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മാ​ണം തു​ട​ങ്ങി. 62 വ​ർ​ഷ​ക്കാ​ല​ത്തെ നാ​ടി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്ന ചി​റ്റൂ​ർ​ക്ക​ട​വ്​ പാ​ലം പ​ണി തു​ട​ങ്ങി. ​അ​ച്ച​ൻ​കോ​വി​ൽ, ഐ​ര​വ​ൺ, അ​രു​വാ​പ്പു​ലം മേ​ഖ​ല​ക​​ളെ ബ​ന്ധി​പ്പി​ച്ച്​ ഐ​ര​വ​ൺ പാ​ലം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ഗ്രാ​മീ​ണ റോ​ഡു​ക​ൾ 95 ശ​ത​മാ​നം ആ​ധു​നി​ക നി​ല​വാ​ര​ത്തി​ൽ ടാ​റി​ങ്​ പൂ​ർ​ത്തി​യാ​യി. റീ​ബി​ൽ​ഡ്​ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ മി​നി ബൈ​പാ​സ്​ പൂ​ർ​ത്തി​യാ​ക്കി. 10 കോ​ടി ചെ​ല​വി​ൽ കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി കെ​ട്ടി​ട സ​മു​ച്ച​യം 98 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി.

കോ​ട്ട​ങ്ങ​ൾ

2013ൽ ​കോ​ന്നി​യി​ൽ താ​ലൂ​ക്ക് നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ കോ​ന്നി​യി​ൽ എ​ത്തേ​ണ്ട​തു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് കോ​ട​തി സ​മു​ച്ച​യം.

കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ജീ​വ​മാ​ണെ​ങ്കി​ലും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ആ​വ​ശ്യ​ത്തി​ന് സേ​വ​ന​ങ്ങ​ൾ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​കു​ന്നി​ല്ല. ഇ​വി​ടെ വ​രു​ന്ന​വ​രെ കോ​ട്ട​യം, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വി​ടു​ന്നു. സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും പ്ര​ധാ​ന മേ​ഖ​ല​യി​ൽ ഒ​ന്നും​ത​ന്നെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു. കോ​ന്നി ബൈ​പാ​സ് യ​ഥാ​ർ​ഥ്യ​മാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:konnielectionDiscussions began
News Summary - Discussions develop in Konni; fight will be fierce
Next Story