Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം

text_fields
bookmark_border
ആ​രോ​ഗ്യ​ക​ര​മാ​യ   ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം
cancel
camera_alt

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ പ്ര​ദ​ര്‍ശ​ന​ത്തി​ന്‍റെ സ്റ്റാ​ൾ ക​ല​ക്ട​ര്‍

എ. ​നി​സാ​മു​ദ്ദീ​ന്‍ സ​ന്ദ​ർ​ശി​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: പ​തി​നൊ​ന്നാ​മ​ത് ആ​യു​ര്‍വേ​ദ ദി​നാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ല​ക്ട​റേ​റ്റി​ല്‍ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 10 ന് ​പ്ര​ദ​ര്‍ശ​നം ജി​ല്ല ക​ല​ക്ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​യു​ഷ് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഇ​ന്‍ ചാ​ര്‍ജ് ഡോ. ​കൃ​ഷ്ണ​കു​മാ​ര്‍, ഡി.​പി.​എം ഡോ. ​ബ്രി​നു, ആ​യു​ര്‍വേ​ദ ദി​ന പ​രി​പാ​ടി ക​ണ്‍വീ​ന​ര്‍ ഡോ. ​ഗം​ഗാ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വും അ​ത് ത​യാ​റാ​ക്കു​ന്ന വി​ധ​വും ഇ​ത​ട​ങ്ങി​യ ഹി​താ​ഹാ​രം എ​ന്ന റെ​സി​പ്പി ബു​ക്കും ക​ല​ക്ട​ര്‍ക്ക് കൈ​മാ​റി.

ജി​ല്ല​യി​ല്‍ ആ​യു​ഷ് മേ​ഖ​ല​ക്ക് കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ചേ​ര്‍ന്നാ​ണ് വി​വി​ധ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ള്‍ പ്ര​ദ​ര്‍ശി​പ്പി​ക്കു​ക​യും അ​വ​യു​ടെ പോ​ഷ​ക ഗു​ണ​ങ്ങ​ളും ആ​രോ​ഗ്യ പ്രാ​ധാ​ന്യ​വും പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​വാ​നാ​യി ഭ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

ആ​യു​ര്‍വേ​ദ​ത്തി​ന്റെ ഹി​താ​ഹാ​ര- പ​ഥ്യാ​ഹാ​ര സ​ങ്ക​ല്‍പ്പ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് പ്ര​ദ​ര്‍ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exhibition of healthy food items
Next Story