Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightധർമേന്ദ്ര പ്രധാന്റെ...

ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രിയുടെ പതനത്തിന്റെ തുടക്കം -ആന്റോ ആന്റണി

text_fields
bookmark_border
ധർമേന്ദ്ര പ്രധാന്റെ രാജി പ്രധാനമന്ത്രിയുടെ പതനത്തിന്റെ തുടക്കം -ആന്റോ ആന്റണി
cancel
camera_alt

കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: നീറ്റ്, സി.ബി.എസ്‌.സി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഇന്ത്യയിലെ യുവാക്കളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളും നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമാണെന്നും ഇത് പ്രധാനമന്ത്രിയുടെ പതനത്തിന്റെ തുടക്കമാണെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി. കേന്ദ്ര മന്ത്രിയുടെ രാജിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും അട്ടിമറിച്ച് എല്ലാക്കാലത്തും ഏകാധിപതിയായി തുടരാമെന്ന പ്രധാനമന്ത്രിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്നും ആന്റോ ആന്റണി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു എം.എൽ.എ, പി. മോഹൻ രാജ്, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ എ. സുരേഷ് കുമാർ, വെട്ടൂർ ജ്യോതി പ്രസാദ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കെ. ജയവർമ, പത്തനംതിട്ട നഗരസഭാധ്യക്ഷ സിന്ധു അനിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സുനിൽ എസ്. ലാൽ, സജി കൊട്ടക്കാട്, ശ്യാം കുരുവിള, ബിജു ഫിലിപ്പ്, ടി.എൻ. ത്രിദീപ്, റോഷൻ നായർ, റെജി പൂവത്തൂർ, കെ.കെ. റോയിസൺ, ഡി. ഭാനുദേവൻ, ലാലു ജോൺ, ഹരികുമാർ പൂതംങ്കര, റെജി പൂവത്തൂർ, എസ്. സന്തോഷ് കുമാർ, മണ്ണടി പരമേശ്വരൻ, എസ്.വി. പ്രസന്ന കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പി.കെ. മോഹൻരാജ്, പ്രവീൺ പ്ലാവിളയിൽ, റോജി പോൾ ദാനിയേൽ എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmendra pradhanresignationPrime Ministeranto antonyFall
News Summary - Dharmendra Pradhan's resignation is the beginning of the Prime Minister's downfall - Anto Antony
Next Story