Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ​ട​ശ്ശേ​രി​ക്ക​ര...

വ​ട​ശ്ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്ണി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; കാ​ർ ത​ക​ർ​ത്തു

text_fields
bookmark_border
വ​ട​ശ്ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ണ്ണി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; കാ​ർ ത​ക​ർ​ത്തു
cancel
camera_alt

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന കാ​ർ

റാ​ന്നി: വ​ട​ശ്ശേ​രി​ക്ക​ര കു​മ്പ​ള​ത്താ​മ​ൺ റോ​ഡി​ൽ കാ​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ കാ​റി​ന് സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​മ്പ​ള​ത്താ​മ​ൺ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങി​വ​ന്ന ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ​നി​ന്നും കു​മ്പ​ള​ത്താ​മ​ണ്ണി​ലേ​ക്ക് പോ​കു​ന്ന വ​ഴി കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡി​ന്റെ ഒ​രു ഭാ​ഗ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന പ​റ​മ്പി​ൽ​നി​ന്നും ഇ​റ​ങ്ങി​വ​ന്ന കാ​ട്ടാ​ന ഇ​വ​രു​ടെ മു​ന്നി​ലേ​ക്ക് ന​ട​ന്ന​ടു​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന​ടു​ത്തെ​ത്തി​യ ശേ​ഷം കാ​റി​ന്റെ ഡോ​റി​ന്‍റെ ഭാ​ഗ​ത്ത് ആ​ന കൊ​മ്പു​കൊ​ണ്ട് കു​ത്തു​ക​യും കാ​ർ കു​ത്തി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

ഇ​തി​നി​ടെ​യി​ൽ കാ​റി​ലു​ണ്ടാ​യ​വ​ർ പു​റ​ത്തേ​ക്ക് ചാ​ടി​യ​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. കാ​റി​ന്റെ ഒ​രു ഭാ​ഗം ച​വി​ട്ടി ത​ക​ർ​ത്ത ശേ​ഷം ആ​ന വ​ന​ത്തി​ലേ​ക്ക് ക​യ​റു​ക​യും ചെ​യ്തു. റാ​ന്നി വ​നം ഡി​വി​ഷ​ന്റെ പ​രി​ധി​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ന​ട​ന്ന​ത്. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന് ഇ​രു​വ​ശ​ത്തും സ്വ​കാ​ര്യ ഭൂ​മി​ക​ൾ കാ​ടു​ക​യ​റി​ക്കി​ട​ക്കു​ന്ന​ത് ഭീ​ഷ​ണി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantAttacksForestcarVadasserikarabreakdown
News Summary - Cattle Attack in Vadasserikara; Car Damaged
Next Story