Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബോധിഗ്രാം-ബി.ആർ.പി മാധ്യമ പുരസ്കാരം ബിനിയ ബാബുവിന്
text_fieldsbookmark_border
ബിനിയ ബാബു
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കറിന്റെ സ്മരണക്കായി ഏർപ്പെടുത്തിയ രണ്ടാമത് ബോധിഗ്രാം-ബി.ആർ.പി മാധ്യമപുരസ്‌കാരം കേരളകൗമുദി പത്തനംതിട്ട ലേഖികയും പ്രസ് ക്ലബ് ജോ. സെക്രട്ടറിയുമായ ബിനിയ ബാബുവിന്. മാധ്യമപ്രവർത്തകരായ കെ.എ. ഷാജി ചെയർപേഴ്സനും ജെ.എസ്. ഇന്ദുകുമാർ, പ്രിയ രവീന്ദ്രൻ എന്നിവർ അംഗങ്ങളുമായ ജ്യൂറിയാണ് അവാർഡ് നിർണയിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഷണ്മുഖൻ തൃപ്പൂണിത്തുറ രൂപകൽപ്പന ചെയ്ത മെമന്റോയുമാണ് പുരസ്കാരം. ബി.ആർ.പിയുടെ രണ്ടാം ചരമവാർഷിക ദിനമായ ജൂൺ നാലിന് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ബി.ആർ.പി അനുസ്മരണത്തിൽ പുരസ്‌കാരം നൽകുമെന്ന് സമിതി ചെയർപേഴ്സൻ ജെ.എസ്. അടൂരും സെക്രട്ടറി അനിൽകുമാർ പി.വൈയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

