Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറിൽ കടത്തിയ മയക്കുമരുന്നുമായി പിടിയിൽ

text_fields
bookmark_border
കാറിൽ കടത്തിയ മയക്കുമരുന്നുമായി പിടിയിൽ
cancel
camera_alt

ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ട​ത്തി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ നാ​ലം​ഗ സം​ഘം

പത്തനംതിട്ട: കൂടൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കലഞ്ഞൂർ വലിയ പള്ളിക്ക് സമീപം അടൂർ പഴകുളം സ്വദേശി ലൈജു എന്നയാളുടെ കാറിൽനിന്ന് കഞ്ചാവും എം.ഡി.എം.എയും ഫഷീഷ് ഓയിലും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പിടികൂടി.

ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ഡാൻസാഫ് ടീമിന്റെയും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് ലഹരിമരുന്നുകൾ പിടികൂടിയത്. പിടികൂടിയ ലഹരിവസ്തുക്കൾ പൊലീസ് പരിശോധിച്ചുവരുകയാണ്.

കെ.എൽ 31 വി 5406 നമ്പർ ബൊലേനോ കാറിൽ വിൽപനക്കായി കടത്താൻ കടത്താൻ ശ്രമിച്ച 400 ഗ്രാം കഞ്ചാവും 13.508 ഗ്രാം എം.ഡി.എം.എയും 2.303 ഗ്രാം ഹഷീഷ് ഓയിലുമാണ് ജില്ല ഡാൻസാഫ് ടീമും അടൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമും ചേർന്ന് പിടിച്ചെടുത്തത്.

പഴകുളം പൊന്മന കിഴക്കേതിൽ ലൈജു(31), നൂറനാട് പാലമേൽ കാവിൽ ശ്യാം (30), നൂറനാട് വട്ടയത്തിനാൽ അരുൺ (29), നൂറനാട് ശ്രീഹരി ഭവനം കിരൺ (26) എന്നിവരാണ് പിടിയിലായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arrested with drugs smuggled in car
Next Story