ആര് നോക്കും, റെയിൽവേ ഭക്ഷണത്തിന്റെ ഗുണനിലവാരം
text_fieldsപാലക്കാട്: വൃത്തിഹീനമായ സാഹചര്യത്തിൽ ട്രെയിനുകളിലെ ഭക്ഷണം വിതരണം. ഏറെ തിരക്കുള്ള ജനറൽ കോച്ചുകളിൽപോലും ഭക്ഷണസാധനങ്ങൾ മൂടി വെക്കാതേയും കൈയ്യുറ ധരിക്കാതെയുമാണ് ജീവനക്കാർ യാത്രക്കാർക്കിടയിൽ ഭക്ഷണങ്ങൾ വിതരണം നടത്തുന്നത്. ട്രെയിനുകളിലെ ഭക്ഷണത്തിന്റെ അളവിനെ സംബന്ധിച്ചും സാധനങ്ങൾക്ക് അമിത വില വാങ്ങുന്നതുമായി പരാതികളുണ്ട്.
റെയിൽവേയിൽ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്പതോളം ഹെൽത്ത് ഇൻസ്പെക്ടർമാരുമുണ്ട്. ഇവർക്ക് റെയിൽവേ സ്റ്റേഷനിലെയും ട്രെയിനുകളിലെ ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. എന്നാൽ റെയിൽവെ സ്റ്റേഷനുകളിലും, ട്രെയിനുകളിലും ഗുണനിലവാരം ഒരിക്കലും പരിശോധിക്കപ്പെടാറില്ല. പതിനായിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേയിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡുപോലുമില്ല.
കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഏറെയും ഇതര സംസ്ഥാന തൊഴിലാളികളാണ്. യാത്രക്കാര്‍ പരാതികളുമായി എത്താനുള്ള സാധ്യതകള്‍ കുറവാണെന്നത് ഉത്തരവാദികളായവര്‍ക്ക് സൗകര്യമാവുന്നു. ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ റെയില്‍വേയുടെ ഫുഡ് സേഫ്റ്റി ഓഫിസറുടെ പരിശോധനക്കപ്പുറം മിക്കയിടത്തും ഒന്നും ഉണ്ടാകുന്നില്ലെന്നും പരാതിയുണ്ട്. കേരള, മംഗള, നേത്രാവതി, ശബരി, ആലപ്പുഴ-ധൻബാദ് തുടങ്ങിയ ദീർഘദൂര എക്സപ്രസ് ട്രെയിനുകളിൽ പാൻട്രികാർ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

