പരിഹാരം അകലെയോ...?
text_fieldsപത്തിരിപ്പാല: മണ്ണൂരിലെ അടഞ്ഞുകിടക്കുന്ന പഴയ വില്ലേജ് ഓഫിസ് കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായതായി പരാതി. പുതിയ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം കിഴക്കുംപുറത്ത് പ്രവർത്തനം തുടങ്ങിയതോടെയാണ് മണ്ണൂരിലെ പഴയ വില്ലേജ് ഓഫിസിന്റെ പ്രവർത്തനം പൂർണമായും നിലച്ചത്.
നിരവധി വീടുകളുള്ള പ്രദേശത്താണ് പഴയ വില്ലേജ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഒരു വർഷത്തോളമായി വില്ലേജിന്റെ പ്രവർത്തനം നിലച്ചതോടെ ചുറ്റും കാടുമൂടി ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായി. ഏകദേശം 38 വർഷം മുമ്പ് സ്ഥാപിച്ച കെട്ടിടമാണിത്. വില്ലേജ് നശിച്ചുപോകാതിരിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിൽ മണ്ണൂർ കമ്പനിപ്പടിയിലുള്ള പുതിയ സ്മാർട്ട് വില്ലേജിലെത്തണമെങ്കിൽ രണ്ടു ബസുകൾ കയറിപ്പോകേണ്ട അവസ്ഥയാണ്.
അതുകൊണ്ട് തന്നെ രണ്ടു വില്ലേജാക്കി മാറ്റി പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യവും ശക്തമാണ്. അടഞ്ഞുകിടക്കുന്ന വില്ലേജ് രണ്ടാം വില്ലേജാക്കി മാറ്റി പ്രവർത്തിപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്തംഗവും മുസ്ലിംലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ വി.എം. അൻവർ സാദിക് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

