ഫർണിച്ചർ നിർമാണ യൂനിറ്റിൽ തീപിടിത്തം
text_fieldsവണ്ടാഴിയിൽ ഫർണിച്ചർ നിർമാണ യൂനിറ്റിലുണ്ടായ തീപിടിത്തം
വടക്കഞ്ചേരി: വണ്ടാഴിയിൽ ഫർണിച്ചർ നിർമാണ യൂനിറ്റ് കത്തിനശിച്ചു. പുതുക്കുളം പറമ്പ് ഷഹീദ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള ഷാൻ വുഡ് വർക്ക് എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് സ്ഥാപനം അടച്ച് ജോലിക്കാരും മറ്റും പോയതായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ശബ്ദം കേട്ടുണർന്ന അയൽവാസി സ്ഥാപനത്തിന്റെ തെക്കുഭാഗത്തുനിന്ന് തീ ഉയരുന്നത് കണ്ടു. ഉടൻ ഫയർഫോഴ്സിനെ അറിയിച്ചു. ഇതിനിടെ പട്രോളിങ്ങിനിടെ മംഗലംഡാം പൊലീസും സ്ഥലത്തെത്തി.
വടക്കഞ്ചേരി, ആലത്തൂർ, കൊല്ലംകോട് എന്നിവിടങ്ങളിൽ നിന്നായി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ. വേലായുധന്റെ നേതൃത്വത്തിലെത്തിയ അഞ്ച് യൂനിറ്റ് അഗ്നിരക്ഷാസേന നാലര മണിക്കൂറോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാ ക്കിയത്. ഫർണിച്ചറുകൾ, ഉരുപ്പടികൾ, യന്ത്രസാമഗ്രികൾ എന്നിവ കത്തിനശിച്ചു. ഏകദേശം 50-55 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു.

