അനധികൃതമായി കടത്തിയ 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ
text_fieldsപാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും നടത്തിയ പരിശോധനയിൽ വാളയാർ, ചന്ദ്രനഗർ എന്നിവിടങ്ങളിൽനിന്നായി അനധികൃതമായി പണം കടത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
വിശാൽ ബാബസോ ബിലാസ്കർ (30), ചവാൻ സച്ചിൻ ജയ്സിങ് എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് പ്രത്യേകം തയാറാക്കിയ വസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 40 ലക്ഷം രൂപയാണ് കണ്ടെത്തിയത്. പിടികൂടിയ പണം കോയമ്പത്തൂരിൽനിന്ന് പട്ടാമ്പിയിലേക്കു കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ജില്ല ലഹരി വിരുദ്ധ സ്ക്വാഡിനൊപ്പം വാളയാർ, കസബ, ഹേമാംബിക നഗർ, പാലക്കാട് ട്രാഫിക് പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
വാളയാർ എസ്.ഐ റെമിൻ, കസബ എസ്.ഐ എച്ച്. ഹർഷാദ്, ഹേമാംബിക നഗർ എസ്.ഐ വിജയരാഘവൻ, പാലക്കാട് ട്രാഫിക് എസ്.ഐ സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ, എളങ്കോവൻ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സുനിൽകുമാർ, മുഹമ്മദ് ഷനോസ്, ഫെഫീഖ്, ഷെമീർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

