Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാപ്പ ചുമ​ത്തി...

കാപ്പ ചുമ​ത്തി അ​റ​സ്റ്റിലായ പ്ര​തി​ക്ക് സ​ഹാ​യം ചെ​യ്ത ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ് അം​ജാ​ദ്, സു​ബീ​ഷ്

എ​ട​വ​ണ്ണ: എ​ട​വ​ണ്ണ പൊ​ലീ​സ് കാപ്പ​ ചുമത്തി അ​റ​സ്റ്റ് ചെ​യ്ത മു​ണ്ടേ​ങ്ങ​ര സ്വ​ദേ​ശി കൊ​ള​പ്പാ​ട​ൻ മു​ഹ​മ്മ​ദ് നി​സ്സാ​മി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ സ​ഹാ​യം ചെ​യ്ത ര​ണ്ടു​പേ​ർ​കൂ​ടി അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ സു​പ്ര​ഭാ​ല​യം സു​ബീ​ഷ് (34), അ​ലി​ഫ് ലൈ​ൻ വി​ല്ല​യി​ൽ മു​ഹ​മ്മ​ദ് അം​ജാ​ദ് (27) എ​ന്നി​വ​രെ​യാ​ണ് എ​ട​വ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ സി. ​ബാ​ബു അ​റ​സ്റ്റ് ചെ​യ്ത​ത്.

നി​സ്സാ​മി​ന് ഒ​ളി​വി​ൽ പാ​ർ​ക്കാ​ൻ സ​ഹാ​യം ചെ​യ്തെ​ന്ന​താ​ണ് കു​റ്റം. ക​ഞ്ചി​ക്കോ​ട് വെ​ച്ചാ​ണ് പൊ​ലീ​സും ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ സു​ബീ​ഷ് വ​ധ​ശ്ര​മം, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി 12 കേ​സി​ൽ പ്ര​തി​യാ​ണ്. എ​ട​വ​ണ്ണ ചെ​മ്പ​ക്കു​ത്ത് റി​ദാ​ൻ​ബാ​സി​ൽ വ​ധ​ക്കേ​സി​ലെ ഏ​ഴാം പ്ര​തി​യാ​യ നി​സ്സാ​മും സു​ബീ​ഷും ജ​യി​ലി​ൽ​നി​ന്നാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​തേ കു​റ്റ​ത്തി​ന് ചെ​മ്പ​കു​ത്ത് സ്വ​ദേ​ശി പു​തു​ക്കോ​ട​ൻ വി​ജീ​ഷി​നെ​യും (25) വെ​ള്ളി​യാ​ഴ്ച പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

വ​ധ​ശ്ര​മം, സ്വ​ർ​ണ​ക്ക​ട​ത്ത്, അ​ടി​പി​ടി, ക​വ​ർ​ച്ച തു​ട​ങ്ങി 12 കേ​സി​ൽ പ്ര​തി​യാ​ണ് നി​സ്സാം. സീ​നി​യ​ർ സി.​പി.​ഒ അ​ബ്ദു​സ്സ​മ​ദ്, സി.​പി.​ഒ അ​നീ​ഷ്, ദി​നേ​ശ്, വി. ​പ്ര​ജി​ത്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsKappa Act
News Summary - Two more arrested for helping accused arrested on Kappa charges
Next Story