കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
text_fieldsകാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ
വടക്കഞ്ചേരി: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മംഗലംഡാം കുഞ്ചിയാർ പതിയിൽ അയ്യപ്പൻ പാടിയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിലാണ് ആക്രമണം നടന്നത്. അസം സ്വദേശികളായ മുന്നു (38), പിങ്കി (29) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോട്ടത്തിൽ കുരുമുളക് പറിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നെന്ന് പറയുന്നു. മരത്തിന് മുകളിലായിരുന്ന മുന്നു കാട്ടാന വരുന്നത് കണ്ട് താഴെ ഇറങ്ങി ഓടിയെങ്കിലും തുമ്പികൊണ്ട് അടിച്ച് വീഴ്ത്തി. ഓടുന്നതിനിടെ വീണ പിങ്കിയുടെ കാലിലും കാട്ടാനയുടെ ചവിട്ടേറ്റു. പതിനഞ്ചോളം തൊഴിലാളികൾ ഈ സമയം ഇവിടെ ഉണ്ടായിരുന്നു. മംഗലംഡാമിൽനിന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

