എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
text_fieldsപാലക്കാട്: ബംഗളൂരു-എറണാകുളം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിൽ കടത്തുകയായിരുന്ന 7.31 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യാത്രക്കാർ പിടിയിൽ. ചെർപ്പുളശ്ശേരി ഇരുമ്പാലശ്ശേരി നെല്ലായ കാരംകോട്ടിൽ വീട്ടിൽ ഷംസാദ് (27), കാരാകുർശ്ശി തോട്ടശ്ശേരികുന്നത്ത് മുഹമ്മദ് റാഫി (23) എന്നിവരാണ് വാളയാർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും സംയുക്തമായി വാളയാറിൽ നടത്തിയ വാഹനപരിശോധനക്കിടെ ഞായറാഴ്ച പിടിയിലായത്.
രണ്ട് കവറുകളിലായാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. ഇരുവരെയും കസ്റ്റഡിയിലെടുത്തു. വാളയാർ പൊലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ ലിജു, പ്രദീപ് ഫ്രാൻസിസ് എന്നിവർ അടങ്ങുന്ന പൊലീസ് സംഘവും പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

