ഓട്ടോറിക്ഷക്ക് മുകളിൽ മരം കടപുഴകി വീണു; അച്ഛനും മകനും ഗുരുതര പരിക്ക്
text_fieldsഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണപ്പോൾ
ഷൊർണൂർ: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അച്ഛനും മകനും ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ ഒമ്പതോടെ ആര്യങ്കാവ് ക്ഷേത്ര മൈതാനത്തെ ഉണങ്ങിയ വൻമരമാണ് ഓട്ടോറിക്ഷക്ക് മീതെ വീണത്. ചുടുവാലത്തൂർ സ്വദേശി മല്ലിപ്പറമ്പിൽ സജീഷ്, മകൻ ആശിർവാദ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഓട്ടോറിക്ഷ ഓടിച്ചിരുന്നത് സജീഷാണ്. എട്ട് വയസ്സുകാരൻ ആശീർവാദ് പിന്നിലാണ് ഇരുന്നിരുന്നത്.
സജീഷിനേയും മകനേയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സജീഷിന്റെ തോളെല്ല് പൊട്ടിയിട്ടുണ്ട്. ആശീർവാദിന്റെ തലക്ക് സാരമായ പരിക്കുണ്ട്. താടിയെല്ലും പൊട്ടിയിട്ടുണ്ട്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. മരം ഷൊർണൂർ ഫയർഫോഴ്സ് മുറിച്ചു മാറ്റി. നിരവധി പേർ റോഡിലൂടെ പോയിരുന്നു. ഇവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

