Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
cancel

നെ​ന്മാ​റ: നെ​ന്മാ​റ-​വ​ല്ല​ങ്ങി വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ഏ​പ്രി​ല്‍ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നെ​ന്മാ​റ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി. സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട്, താ​ല​പ്പൊ​ലി, വേ​ല ആ​ഘോ​ഷ​ങ്ങ​ള്‍ എ​ന്നി​വ പ്ര​മാ​ണി​ച്ച് ജ​ന​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​ണ് ക്ര​മീ​ക​ര​ണം.

സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ര​ണ്ടി​ന് വൈ​കീ​ട്ട് അ​ഞ്ച് മു​ത​ല്‍ രാ​ത്രി ഒ​മ്പ​ത് വ​രെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. ഈ ​സ​മ​യ​ത്ത് കൊ​ല്ല​ങ്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ കോ​വി​ലാ​മു​ക്ക് വ​ഴി തി​രി​ഞ്ഞു​പോ​ക​ണം. തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ ചി​റ്റി​ല​ഞ്ചേ​രി​യി​ല്‍ നി​ന്ന് ആ​ല​ത്തൂ​ര്‍ വ​ഴി​യും പാ​ല​ക്കാ​ട് ഭാ​ഗ​ത്ത് നി​ന്നു​ള്ള​വ പ​ല്ലാ​വൂ​രി​ല്‍നി​ന്ന് തി​രി​ഞ്ഞ് കു​നി​ശ്ശേ​രി വ​ഴി​യും പോ​ക​ണം. നെ​ന്മാ​റ​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ ചേ​രാ​മം​ഗ​ല​ത്ത് നി​ന്ന് ആ​യി​നം​പാ​ടം ഭാ​ഗ​ത്തേ​ക്കും അ​യി​ലൂ​രി​ല്‍ നി​ന്നു​ള്ള​വ​യെ കൈ​പ്പ​ഞ്ചേ​രി വ​ഴി എ​ന്‍.​എ​സ്.​എ​സ് കോ​ള​ജ് ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​വി​ടും.

വേ​ല ദി​വ​സ​മാ​യ ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​വി​ലെ 11 മു​ത​ല്‍ ഏ​പ്രി​ല്‍ നാ​ലി​ന് രാ​വി​ലെ എ​ട്ട് വ​രെ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​യി​രി​ക്കും. കൊ​ല്ല​ങ്കോ​ട് വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കോ​വി​ലാ​മു​ക്ക് വ​ഴി തി​രി​ഞ്ഞു​പോ​ക​ണം. തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്നു​ള്ള ഗ​താ​ഗ​തം ചി​റ്റി​ല​ഞ്ചേ​രി​യി​ല്‍ നി​ന്ന് കു​നി​ശ്ശേ​രി വ​ഴി തി​രി​ച്ചു​വി​ടും. പാ​ല​ക്കാ​ട്, ചേ​രാ​മം​ഗ​ലം വ​ഴി നെ​ന്മാ​റ​യി​ലേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​ല്ലാ​വൂ​ര്‍ വ​ഴി കു​നി​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം.

അ​യി​ലൂ​ര്‍ വ​ഴി വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​യ്പ​ഞ്ചേ​രി വ​ഴി എ​ന്‍.​എ​സ്.​എ​സ് കോ​ളേ​ജ് ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞു പോ​ക​ണം. ചാ​ത്ത​മം​ഗ​ലം, പോ​ത്തു​ണ്ടി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ളു​വ​ശ്ശേ​രി​യി​ല്‍ പൊ​ലീ​സ് നി​യ​ന്ത്രി​ക്കും. ആ​ഘോ​ഷ​ങ്ങ​ള്‍ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ള്‍ പെ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് നെ​ന്മാ​റ പോ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newstraffic control
News Summary - Traffic control
Next Story