സ്കൂൾ സമയത്തും ടിപ്പറുകൾ ചീറിപ്പായുന്നു
text_fieldsപുതുനഗരത്ത് സ്കൂൾ സമയത്ത് ഓടുന്ന ടിപ്പർ ലോറി
പുതുനഗരം: സ്കൂൾ സമയത്ത് ടിപ്പറുകൾ ചീറിപ്പായുമ്പോഴും കണ്ണടച്ച് പൊലീസ്. പുതുനഗരം, കൊടുവായൂർ, കൊല്ലങ്കോട് എന്നീ പ്രധാന ടൗണുകളിലാണ് സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ വിളയാട്ടം.
രാവിലെ എട്ടര മുതൽ പത്തര വരെയും വൈകിട്ട് മൂന്നര മുതൽ അഞ്ചരവരെയും നിരത്തിലിറങ്ങരുതെന്ന നിർദേശം കാറ്റിൽ പറത്തി പായുന്ന ടിപ്പറുകൾ നിരവധി അപകടങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും പൊലീസ് നടപടിയെടുക്കുന്നില്ല.
വിഷയത്തിൽ ഹൈകോടതി വരെ ഇടപെട്ടിട്ടും പൊലീസ് രംഗത്ത് വരാത്തത് പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ടിപ്പറുകളെ നിയന്ത്രിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇടപെടണമെന്നാവശ്യപ്പെട്ട് കൊല്ലങ്കോട്ടിലെ രക്ഷിതാക്കൾ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

