130 കിലോ ചന്ദനവുമായി മൂന്നുപേർ പിടിയിൽ
text_fieldsചന്ദനം മുറിച്ച് കടത്തവെ പിടിയിലായവർ
അഗളി: അട്ടപ്പാടി കിലയിൽനിന്നും ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. താവളം കണ്ടിയൂർ സ്വദേശി വിജയകുമാർ (40), മുക്കാലി സ്വദേശി സനീഷ് (31), ജെല്ലിപ്പാറ സ്വദേശി ജോമോൻ (24) എന്നിവരെയാണ് അഗളി കില കോമ്പൗണ്ടിൽനിന്ന് ചന്ദനം മുറിച്ച് കടത്തവെ പിടികൂടിയത്. പ്രതികളിൽനിന്ന് 130.4 കിലോ ചന്ദനം പിടികൂടി. പുതൂർ, ഒമ്മല ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫസർമാരായ ജയരാജ്, സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ രവികുമാർ, പ്രവീൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രിയ, കാർത്തികേയൻ, സാമുവൽ, രവിചന്ദ്രൻ, മൂർത്തി, ശരവണൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

