മാട്ടുമന്ത ശ്മശാനത്തില്‍ എന്‍.എസ്.എസ് പണിത ജാതിമതില്‍ അവര്‍തന്നെ പൊളിച്ചുമാറ്റി
text_fieldsപാലക്കാട്: പാലക്കാട് നഗരസഭയുടെ മാട്ടുമന്ത പൊതുശ്മശാനത്തില്‍ നായർ സർവിസ് സൊസൈറ്റി (എൻ.എസ്.എസ്) കരയോഗം പണിത ജാതിമതില്‍ അവർതന്നെ പൊളിച്ചുമാറ്റി. 20 സെന്റ് അനുവദിച്ച് മതിൽ നിർമിക്കാൻ മൗനാനുവാദം നൽകിയ ബി.ജെ.പി ഭരിക്കുന്ന നഗരസഭകൂടി കൈവിട്ടതോടെയാണ് നിൽക്കക്കള്ളിയില്ലാതെ മതിൽ പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ് മതിൽ പൊളിച്ചുനീക്കിയത്.
സംഭവം വിവാദമായതോടെ മതിൽ നിർമിക്കാൻ അനുവദിച്ചിട്ടില്ലെന്നും പൊളിച്ചുമാറ്റാൻ നിർദേശിക്കുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞിരുന്നു. മറ്റു സാമുദായിക സംഘടനകളും തങ്ങള്‍ക്ക് പ്രത്യേക ഭൂമി വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.
മാട്ടുമന്ത പൊതുശ്മശാനത്തിലെ 20 സെന്റ് ഭൂമിയാണ് ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭ എന്‍.എസ്.എസ് കരയോഗത്തിന് മരണാനന്തരച്ചടങ്ങുകള്‍ക്ക് പതിച്ചുനല്‍കിയത്. 10 സെന്റാണ് എൻ.എസ്.എസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും നഗരസഭ ഇരട്ടി ഭൂമി അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

