Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​വ​രൊ​ന്നി​ച്ചു,...

അ​വ​രൊ​ന്നി​ച്ചു, സാ​ന്ത്വ​ന ത​ണ​ലി​ൽ

text_fields
bookmark_border
palliative care day
cancel
camera_alt

പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സം​ഘ​ടി​പ്പി​ച്ച പ്രദർശനം

മ​ണ്ണൂ​ർ: പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി മ​ണ്ണൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം പാ​ലി​യം ​പ്രദർശനം സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​വി. സ്വാ​മി​നാ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി. ഡോ. ​ല​സി​ത ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​കെ. ജ​യ​ശ്രീ, പ്രീ​ത, റ​ജു​ല, ഹു​സ്സൈ​ൻ ഷെ​ഫീ​ക്, വി.​എം. അ​ൻ​വ​ർ സാ​ദി​ഖ്, സു​നി​ത, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഷ​ബീ​ബ്, എ​ച്ച്.​ഐ സാ​ജ​ൻ, മി​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ​ട്ടാ​മ്പി: എ​ട​പ്പ​ലം ന​വ​ശ​ക്തി പാ​ലി​യേ​റ്റി​വ് കെ​യ​ർ തി​രു​വേ​ഗ​പ്പു​റ​യി​ൽ നടത്തിയ ദി​നാചരണംഅ​ലി​ക്കു​ട്ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഇ. ​സൈ​ത​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം. ​ശി​വ​ശ​ങ്ക​ര​ൻ, സു​മി​ത് നാ​രാ​യ​ണ​ൻ സം​സാ​രി​ച്ചു.

ആ​ല​ത്തൂ​ർ: കാ​വ​ശ്ശേ​രി പാ​ടൂ​ർ പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി പാ​ലി​യേ​റ്റി​വ് ദി​നം ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി. ​ര​മേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ് സു​ന​ന്ദ ര​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി. ​വി​ജ​യ​മോ​ഹ​ന​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഉ​ഷാ​ദേ​വി സ​തീ​ശ​ൻ, മെം​ബ​ർ ഗി​രി​ജ പ്രേം​പ്ര​കാ​ശ്, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ൻ. ര​വി, നാ​രാ​യ​ണ സ്വാ​മി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യേ​റ്റി​വ് കു​ടും​ബ​ങ്ങ​ൾ നെ​ല്ലി​യാ​മ്പ​തി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​പ്പോ​ൾ

പ​ട്ടാ​മ്പി: ന​ടു​വ​ട്ടം ഗ​വ. ജ​ന​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ്, സ്കൗ​ട്ട് വ​ള​ന്റി​യ​ർ​മാ​ർ വി​യ​റ്റ്നാം​പ​ടി ദ​യ പാ​ലി​യേ​റ്റി​വ് സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. 80,176 രൂ​പ സ്വ​രൂ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​എ. റ​ഷീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​പ്പം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. രാ​മ​ദാ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്. ഇ​ബ്രാ​ഹിം കു​ട്ടി, പി.​പി. ധ​ന​ല​ക്ഷ്മി, ദ​യ പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​സി​ഡ​ന്റ് കെ. ​ഹ​സ​ൻ റ​ഷീ​ദ്, സെ​ക്ര​ട്ട​റി കെ.​ടി. ഹ​നീ​ഫ, കെ. ​അ​ബ്ദു​ൽ ജ​ബ്ബാ​ർ, പി. ​ഫൈ​സ​ൽ, കെ. ​മൊ​യ്തു​ണ്ണി, അ​ധ്യാ​പ​ക​രാ​യ പി. ​മു​ഹ​മ്മ​ദ് മു​സ്ത​ഫ.

കെ.​പി. മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കെ. ​സ​രി​ത, വ​ള​ന്റി​യ​ർ​മാ​രാ​യ ടി.​പി. അ​ജ്സ​ൽ, ഇ.​പി. റൈ​ഹാ​ൻ, സി. ​റ​സ​ൽ, കെ. ​നി​ര​ഞ്ജ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 39 വ​ളന്റിയ​ർ​മാ​രും സ്കൗ​ട്ട് ലീ​ഡ​ർ​മാ​രാ​യ എം. ​അ​ഭി​ഷേ​ക്, കെ. ​ആ​ദ​ർ​ശ്, കെ. ​മു​ഹ​മ്മ​ദ് അ​ൻ​ഷാ​ദ്, അ​തു​ൽ ജി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 28 സ്കൗ​ട്ട് വ​ള​ന്റിയ​ർമാ​രും പ​ങ്കെ​ടു​ത്തു.

അ​ല​ന​ല്ലൂ​ർ: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത്, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം സം​യു​ക്ത​മാ​യി പാ​ലി​യേ​റ്റി​വ് ദി​നാ​ച​ര​ണ​വും വ​യോ​ജ​ന സം​ഗ​മ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ക്ക​ര ജ​സീ​ന ഉ​ദ്ഘാ​ട​നം ചെയ്തു. വൈ​സ് പ്ര​സി​ഡ​ന്റ് ശ​ശി​കു​മാ​ർ ഭീ​മ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​യി​ൽ മു​ഹ​മ്മ​ദാ​ലി, കെ. ​വി​നീ​ത, വി​നോ​ദ്, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, റ​ഫീ​ന മു​ത്ത​നി​യി​ൽ, കെ. ​റ​ജീ​ന, അ​ബൂ​ബ​ക്ക​ർ, നി​ജോ വ​ർ​ഗ്ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കേ​ര​ള​ശ്ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ള​ശ്ശേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കീ​ഴി​ലെ പാ​ലി​യേ​റ്റി​വ് സു​ഹൃ​ത്തു​ക്ക​ൾ നെ​ല്ലി​യാ​മ്പ​തി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു.

35 പാ​ലി​യേ​റ്റീ​വ് സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ കൂ​ട്ടി​രി​പ്പു​കാ​രും, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ബ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​അ​ർ​ച്ച​ന, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സാ​ജ​ൻ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, പാ​ലി​യേ​റ്റീ​വ് വ​ള​ണ്ടി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ​ഴ​യല​ക്കി​ടി: മ​ർ​ഹ​മ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​നി​റ്റ് പാ​ലി​യേ​റ്റി​വ് കെ​യ​ർ ദി​നം ആ​ച​രി​ച്ചു. പ​ഴ​യ ല​ക്കി​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര റാ​ലി​യി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും പൊ​തു​പ്ര​വ​ർ​ത്ത​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. നൗ​ഷാ​ദ് മു​ഹി​യു​ദ്ദീ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ. ഷൗ​ക്ക​ത്ത്, ഫൈ​സ​ൽ ല​ക്കി​ടി, ന​ദീ​റ, ന​സീ​ർ, പി.​കെ. യൂ​സ​ഫ​ലി, സാ​റ​ക്കു​ട്ടി, പ​ഞ്ചാ​യ​ത്തം​ഗം സു​ഹ​റ, ന​ബീ​സ, ഷെ​റി​ൻ, മൗ​ണ്ട് സീ​ന എ.​എ​ൻ.​ഒ ബി​ന്ദു മോ​ൾ, ഐ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ല​ത്തൂ​ർ: ആ​ല​ത്തൂ​ർ കൃ​പ പാ​ലി​യേ​റ്റീ​വ് കെ​യ​ർ കാ​ഞ്ഞി​ര​പ്പു​ഴ ഡാം ​ഉ​ദ്യാ​ന​ത്തി​ലേ​ക്ക് കി​ട​പ്പു​രോ​ഗി​ക​ളു​ടെ വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മു​ൾ​പ്പെ​ടെ 160 പേ​ർ പ​ങ്കെ​ടു​ത്തു. ജി.​എം. യൂ​സ​ഫ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ​ത്തി​യ സം​ഘ​ത്തെ ഉ​ദ്യാ​ന​പാ​ല​ക​ർ സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന് യോ​ഗം മു​ൻ എം.​എ​ൽ.​എ ക​ള​ത്തി​ൽ അ​ബ്ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​പ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​സ​നാ​ർ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ൽ​കീ​സ് ടീ​ച്ച​ർ പ്രാ​ർ​ഥ​ന ചൊ​ല്ലി. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് ഷ​ബീ​ബും സം​ഘ​വും നേ​തൃ​ത്വം ന​ൽ​കി. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി ജി​ല്ല പ്ര​സി​ഡ​ന്റ് ക​ള​ത്തി​ൽ ഫാ​റൂ​ഖ് മു​ഖ്യാ​തി​ഥി​യാ​യി.

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വി​ത​ര​ണം ചെ​യ്തു. കെ. ​ഫൗ​ലാ​ദ്, ഷ​ബീ​ർ എ. ​അ​സീ​സ്, നി​ഷ ഫൗ​ലാ​ദ്, അ​ബ്ദു​ൽ അ​സീ​സ് ഹൈ​ദ​ർ, ഉ​ദ്യാ​നം അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ അ​ജീ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൃ​പ പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ഹൈ​ദ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. അ​സ​നാ​ർ കു​ട്ടി, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​റ​ഹ്മാ​ൻ ഹ​സ​നാ​ർ, ട്ര​ഷ​റ​ർ കെ. ​ഫൗ​ലാ​ദ്, സെ​ക്ര​ട്ട​റി ഷ​ബീ​ർ അ​സീ​സ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ബു​ൽ അ​അ്‍ല, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ജീവനക്കാർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ലേ​ഖ യാ​ത്ര തു​ട​രു​ക​യാ​ണ്, കു​രു​ന്നു​മു​ഖ​ങ്ങ​ളി​ൽ സ​ന്തോ​ഷം നി​റ​ച്ച്...

കൊ​ല്ല​ങ്കോ​ട്: സ്വ​ന്തം ജീ​വി​ത​യാ​ത്ര​യി​ൽ ഓ​ട്ടി​സം ബാ​ധി​ച്ച കു​ഞ്ഞു​ങ്ങ​ളോ​ടൊ​പ്പം യാ​ത്ര തു​ട​രു​ക​യാ​ണ് ലേ​ഖ. കൊ​ല്ല​ങ്കോ​ട് അ​രു​വ​ന്നൂ​ർ പ​റ​മ്പ് അ​രി​ക്ക​ത്ത് ശ്രീ​ല​ക​ത്തി​ൻ എം. ​ലേ​ഖ (35) എ​ല്ലാ​മാ​സ​വും 22ല​ധി​കം ഓ​ട്ടി​സം ബാ​ധി​ച്ച കു​രു​ന്നു​ക​ളു​മാ​യി പി. ​സ്മാ​ര​ക​ത്ത് ഒ​ന്നി​ക്കും.

ലേ​ഖ പ്ര​തി​മാ​സ സം​ഗ​മ​ത്തി​ൽ കു​രു​ന്നു​ക​ളോ​ടൊ​പ്പം

കു​ട്ടി​ക്കാ​ലം മു​ത​ൽ​ക്ക് നാ​ഡീ​സം​ബ​ന്ധ​മാ​യ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും സ്വ​ന്തം വേ​ദ​ന​ക​ളാ​ണ് അ​തേ വേ​ദ​ന അ​നു​ഭ​വി​ക്കു​ന്ന കു​രു​ന്നു​ക​ൾ​ക്കൊ​പ്പം ഒ​ന്നി​ച്ചി​രി​ക്കാ​ൻ ലേ​ഖ​യെ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സ​വും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ട്ട​പ്പോ​ഴും കു​രു​ന്നു​ക​ൾ​ക്ക് മു​ട​ങ്ങാ​തെ അ​രി​യും മ​രു​ന്നും ധാ​ന്യ​ങ്ങ​ളും സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ൽ എ​ത്തി​ച്ചു.

ഒ​റ്റ​പ്പെ​ട്ടു​പോ​കു​ന്ന ഓ​ട്ടി​സം ബാ​ധി​ച്ച കു​രു​ന്നു​ക​ളു​ടെ മ​ന​സ്സി​ൽ സ​ന്തോ​ഷം പ​ക​രു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന സം​തൃ​പ്തി ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച​താ​ണെ​ന്ന് മു​ൻ അ​ധ്യാ​പി​ക​യാ​യ ലേ​ഖ പ​റ​യു​ന്നു. മാ​സ​ത്തി​ലൊ​രു ത​വ​ണ സം​ഗ​മി​ക്കു​മ്പോ​ൾ പാ​ട്ടും നാ​ട​ക​വും മി​മി​ക്രി​യും തു​ട​ങ്ങി ക​ളി​ചി​രി​ക​ളോ​ടെ​യാ​ണ് ആ ​ദി​വ​സം അ​വ​സാ​നി​ക്കു​ക.

ഭ​ർ​ത്താ​വ് ജി. ​സു​ധീ​ഷും മാ​താ​പി​താ​ക്ക​ളും ന​ൽ​കു​ന്ന പി​ന്തു​ണ​യാ​ണ് ക​ഥ പ​റ​യു​ന്ന അ​മ്മ​യാ​യും ക​ളി​പ്പി​ക്കു​ന്ന കൂ​ട്ടു​കാ​രി​യാ​യും മാ​റാ​ൻ ലേ​ഖ​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​ത്. ഓ​ട്ടി​സം ബാ​ധി​ച്ച കു​രു​ന്നു​ക​ൾ മാ​സ​ത്തി​ൽ ഒ​രു ത​വ​ണ അ​മ്മ​മാ​രോ​ടൊ​പ്പ​മാ​ണ് കൊ​ല്ല​ങ്കോ​ട് പി. ​സ്മാ​ര​ക​ത്തി​ലെ താ​മ​ര​ത്തോ​ണി ഹാ​ളി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്.

സ​ഹാ​യി​ക്കു​ന്ന​വ​രോ​ട് നേ​രി​ലെ​ത്തി അ​വ ന​ൽ​ക​ണ​മെ​ന്ന നി​ർ​ബ​ന്ധം മാ​ത്ര​മാ​ണ് ലേ​ഖ​ക്ക് പ​റ​യാ​നു​ള്ള​ത്. ആ​രോ​ഗ്യ​മു​ള്ള കാ​ല​ത്തോ​ളം സേ​വ​നം തു​ട​രു​മെ​ന്നും എ​ല്ലാ​വ​ർ​ക്കും ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണി​തെ​ന്നും ലേ​ഖ പു​ഞ്ചി​രി​യോ​ടെ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationPalakkad NewsPalliative Care Day
News Summary - They came together in the comforting shade
Next Story