കാപ്പ നിയമ പ്രകാരം യുവാവിനെ കരുതൽ തടങ്കലിലാക്കി
text_fieldsജിനു
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇരുപ്പശ്ശേരി കാവിൽപ്പാട് ജിനുവിനെ (29) കാപ്പ നിയമ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഹേമാംബിക പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആയ എസ്. അനീഷ് അറസ്റ്റ് ചെയ്ത് തുടർനടപടി സ്വീകരിച്ചു.
ഏപ്രിലിൽ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കാവിൽപാട് വെച്ച് മാരിയമ്മൻ പൂജയോടനുബന്ധിച്ചുണ്ടായ ദേഹോപദ്രവ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ പ്രകാരം നടപടി സ്വീകരിച്ചത്. ടൗൺ നോർത്ത്, ഹേമാംബിക നഗർ എന്നീ പൊലീസ് സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

