വേനൽ കനത്തുതുടങ്ങി; തീപിടിത്തം പതിവായി
text_fieldsകഴിഞ്ഞ ദിവസം ഓടനൂർ മേഖലയിൽ തീപിടിച്ച് നശിച്ച പുൽക്കാട്
മാത്തൂർ: വേനൽ കനത്തതോടെ തീപിടിത്തവും പതിവായി. കുഴൽമന്ദം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെയും നടപ്പായില്ല. കുഴൽമന്ദം, മാത്തൂർ, കോട്ടായി, പെരിങ്ങോട്ടുകുറുശ്ശി, കുത്തനൂർ എന്നീ പഞ്ചായത്ത് പരിധികളിലെ പ്രദേശങ്ങളിൽ തീപിടിത്തമുണ്ടായാൽ പാലക്കാട് നിന്നോ ആലത്തൂരിൽ നിന്നോ വേണം അഗ്നിരക്ഷാസേന എത്താൻ.
മിക്കപ്പോഴും അവരെത്തുമ്പോഴേക്കും എല്ലാം കത്തിച്ചാമ്പലായിട്ടുണ്ടാവും. എന്നാൽ കുഴൽമന്ദം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷനുണ്ടെങ്കിൽ വലിയ അപകടവും നാശനഷ്ടവുമില്ലാതെ രക്ഷപ്പെടുത്താനാവും. സംസ്ഥാന ബജറ്റിൽ കുഴൽമന്ദം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

