Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅണകെട്ടിയ ഇടതുവീര്യം

അണകെട്ടിയ ഇടതുവീര്യം

text_fields
bookmark_border
അണകെട്ടിയ ഇടതുവീര്യം
cancel

പാ​ല​ക്കാ​ട്: ഇ​ട​തു വി​പ്ല​വ വീ​ര്യം അ​ണ​കെ​ട്ടി നി​ൽ​ക്കു​ന്ന മ​ണ്ണാ​ണ് മ​ല​മ്പു​ഴ. ഇ.​കെ. നാ​യ​നാ​ർ, വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ടി. ​ശി​വ​ദാ​സ​മേ​നോ​ൻ തു​ട​ങ്ങി​യ​വ​രെ നി​യ​മ​സ​ഭ​യി​ലെ​ത്തി​ച്ച് വി.​ഐ.​പി മ​ണ്ഡ​ല​മെ​ന്ന് ഖ്യാ​തി നേ​ടി​യ നാ​ട്. മ​ണ്ഡ​ലം രൂ​പ​വ​ത്ക​രി​ച്ച് 60 വ​ർ​ഷം തി​ക​ഞ്ഞി​ട്ടും ഇ​തു​വ​രെ സി.​പി.​എ​മ്മി​ൽ നി​ന്ന​ല്ലാ​തെ എം.​എ​ൽ.​എ​മാ​ർ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത ദേ​ശം.

മ​ല​മ്പു​ഴ, അ​ക​ത്തേ​ത്ത​റ, എ​ല​പ്പു​ള്ളി, കൊ​ടു​മ്പ്, മ​രു​ത​റോ​ഡ്, മു​ണ്ടൂ​ർ, പു​തു​ശ്ശേ​രി, പു​തു​പ്പ​രി​യാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മ​ല​മ്പു​ഴ ഇ​നി ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കാ​ൻ പോ​കു​ന്ന​ത് ‘പാ​ല​ക്കാ​ട് ഇ​ൻ​ഡ​സ്ട്രി​യ​ൽ സ്മാ​ർ​ട്ട് സി​റ്റി’ പ​ദ്ധ​തി​യു​ടെ പേ​രി​ലാ​ണ്. യു.​ഡി.​എ​ഫി​നൊ​പ്പം ബി.​ജെ.​പി​യും സി.​പി.​എ​മ്മി​ന്റെ മു​ഖ്യ എ​തി​രാ​ളി​യാ​യ ഇ​വി​ടെ 2016 മു​ത​ലു​ള്ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി.​ജെ.​പി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1996ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വെ​റും 5423 വോ​ട്ടു​ക​ൾ മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന ബി.​ജെ.​പി 2021ലെ ​തെ​ര‍ഞ്ഞെ​ടു​പ്പി​ൽ സി. ​കൃ​ഷ്ണ​കു​മാ​റി​ലൂ​ടെ നേ​ടി​യ​ത് 50,200 വോ​ട്ടു​ക​ളാ​ണ്.

1965ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച എം.​പി. കു​ഞ്ഞി​രാ​മ​നാ​ണ് ആ​ദ്യ എം​എ​ൽ​എ. 1967ലും ​കു​ഞ്ഞി​രാ​മ​ൻ ജ​യി​ച്ചു. 1970ൽ ​വി. കൃ​ഷ്ണ​ദാ​സും 1977ൽ ​പി.​വി. കു​ഞ്ഞി​ക്ക​ണ്ണ​നും ഇ​വി​ടെ​നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി. 1980ൽ ​ഇ.​കെ. നാ​യ​നാ​ർ ജ​യി​ച്ച് മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കേ​ര​ള​ത്തി​ന്റെ ശ്ര​ദ്ധ തി​രി​ഞ്ഞു. 1982ൽ ​കെ. ക​രു​ണാ​ക​ര​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​പ്പോ​ൾ നാ​യ​നാ​ർ പ്ര​തി​പ​ക്ഷ നേ​താ​വാ​യി. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി. ​ശി​വ​ദാ​സ മേ​നോ​ൻ 1987ൽ ​ക​ന്നി​യ​ങ്ക​ത്തി​ൽ ജ​യി​ച്ച് വൈ​ദ്യു​തി മ​ന്ത്രി​യാ​യി. 1991, 1996 വ​ർ​ഷ​ങ്ങ​ളി​ലും ശി​വ​ദാ​സ​മേ​നോ​ൻ ജ​യി​ച്ചു. 1996ൽ ​ധ​ന​മ​ന്ത്രി​യാ​യി. സ്വ​ന്തം ത​ട്ട​ക​മാ​യ മാ​രാ​രി​ക്കു​ള​ത്തെ അ​പ്ര​തീ​ക്ഷി​ത പ​രാ​ജ​യ​ത്തി​ന് ശേ​ഷം 2001ൽ ​മ​ത്സ​രി​ക്കാ​ൻ മ​ല​മ്പു​ഴ​യി​ലെ​ത്തി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ കോ​ൺ​ഗ്ര​സി​ലെ സ​തീ​ശ​ൻ പാ​ച്ചേ​നി​യെ തോ​ൽ​പി​ച്ചു. കേ​ര​ള​മാ​കെ ച​ർ​ച്ച ചെ​യ്ത പ്ര​തി​പ​ക്ഷ നേ​താ​വാ​യി വി​എ​സ് മാ​റി​യ​ത് അ​ക്കാ​ല​ത്താ​ണ്. 2006ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ വി.​എ​സി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന്റെ നീ​ക്ക​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പൊ​ളി​റ്റ് ബ്യൂ​റോ ഇ​ട​പെ​ട്ട് സീ​റ്റ് ന​ൽ​കി. വീ​ണ്ടും ജ​യി​ച്ച വി.​എ​സ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി. 2011ലും 2016​ലും ജ​യി​ച്ച വി.​എ​സി​ന്റെ നി​ഴ​ൽ​പോ​ലെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന എ. ​പ്ര​ഭാ​ക​ര​ൻ 2021ൽ ​ജ​യി​ച്ച് എം.​എ​ൽ.​എ ആ​യി. ബി.​ജെ.​പി​യി​ലെ സി. ​കൃ​ഷ്ണ​കു​മാ​റി​നെ​യാ​ണ് അ​ദ്ദേ​ഹം തോ​ൽ​പി​ച്ച​ത്.

ഇ​ള​കാ​ത്ത കോ​ട്ട​യാ​യ മ​ല​മ്പു​ഴ​യി​ൽ സി.​പി.​എം അ​ൽ​പ​മെ​ങ്കി​ലും വി​റ​ച്ച​ത് 2001ൽ ​മാ​ത്ര​മാ​ണ്. കോ​ൺ​ഗ്ര​സി​ന്റെ യു​വ​നേ​താ​വാ​യ സ​തീ​ശ​ൻ പാ​ച്ചേ​നി വി.​എ​സി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത് 4703 വോ​ട്ടു​ക​ൾ​ക്കു മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, 2006ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ​തി വീ​ണ്ടും മാ​റി​മ​റി​ഞ്ഞു. 20,017 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ന്ന് സ​തീ​ശ​നെ വി.​എ​സ് തോ​ൽ​പി​ച്ച​ത് . ഇ​ട​തു​പ​ക്ഷ​ക്കൂ​റ് ഇ​ത്ത​വ​ണ​യും ആ​വ​ർ​ത്തി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് സി.​പി.​എം ക​രു​തു​ന്ന​ത്.

കോ​ൺ​ഗ്ര​സി​ലെ വി.​കെ. ശ്രീ​ക​ണ്ഠ​ൻ‍ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​ലും എ​ൽ.​ഡി.​എ​ഫി​ന് 6502 വോ​ട്ടി​ന്റെ ലീ​ഡു​ണ്ട്. മ​ണ്ഡ​ല​ത്തി​ലെ അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് കൈ​വി​ട്ട ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​വ​ട്ടെ സി.​പി.​എം ലീ​ഡ് വോ​ട്ടു​ക​ൾ 21,652 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ങ്കി​ലും അ​ക​ത്തേ​ത്ത​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ബി.​ജെ.​പി​യി​ലെ​ത്തി​യ​ത് സി.​പി.​എ​മ്മി​ന് നി​രാ​ശ​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ്രാ​ദേ​ശി​ക ഇ​ള​ക്കം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഫ​ലി​ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് സി.​പി.​എം. ഇ​ത്ര​യും കാ​ലം വി​ജ​യം മാ​ത്രം ന​ൽ​കി​യ മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ടാ​ൻ അ​വ​ർ​ക്കു ക​ഴി​യി​ല്ലെ​ന്നാ​ണ് യു.​ഡി.​എ​ഫി​ന്റെ​യും ബി.​ജെ.​പി​യു​ടെ​യും വാ​ദം. റോ​ഡ്, ശു​ദ്ധ​ജ​ലം തു​ട​ങ്ങി അ​ടി​സ്ഥാ​ന സൗ​ക​ര്യം വി​ക​സി​പ്പി​ക്കാ​നും മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ത​ട​യാ​നും പ​ട്ടി​ക​വി​ഭാ​ഗ ക്ഷേ​മ​ത്തി​നും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

എ​ല​പ്പു​ള്ളി​യി​ൽ സ്വ​കാ​ര്യ മ​ദ്യ​നി​ർ​മാ​ണ​ശാ​ല​ക്ക് അ​നു​മ​തി ന​ൽ​കി​യ​തും സ​ർ​ക്കാ​റി​നെ​തി​രാ​യ പ്ര​ചാ​ര​ണാ​യു​ധ​മാ​ണ്. നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​യെ​ങ്കി​ലും ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ ക​ണ​ക്കു പ്ര​കാ​രം ര​ണ്ടാ​മ​താ​ണെ​ന്ന​ത് യു.​ഡി.​എ​ഫി​ന് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്. മ​രു​ത​റോ​ഡ് പ​ഞ്ചാ​യ​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത് ഉ​ൾ​പ്പെ​ടെ മ​ണ്ഡ​ല​ത്തി​ൽ അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നാ​ണ് യു.​ഡി.​എ​ഫ് വി​ല​യി​രു​ത്ത​ൽ.

ആ​രാ​കും സ്ഥാ​നാ​ർ​ഥി

എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി നി​ല​വി​ലെ എം.​എ​ൽ.​എ എ. ​പ്ര​ഭാ​ക​ര​ൻ ത​ന്നെ മ​ത്സ​രി​ക്കാ​നാ​ണ് സാ​ധ്യ​ത. ഏ​രി​യ സെ​ക്ര​ട്ട​റി നി​തി​ൻ ക​ണി​ച്ചേ​രി, ജി​ല്ല ക​മ്മി​റ്റി അം​ഗം എ​സ്. സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​ങ്ങ​നെ പേ​രു​ക​ളും ഉ​യ​രു​ന്നു​ണ്ട്. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്റെ മ​ക​ൻ വി.​എ. അ​രു​ൺ​കു​മാ​റും പ​രി​ഗ​ണി​ക്കു​ന്ന​വ​രി​ലു​ണ്ട്.

ബി.​ജെ.​പി​യി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സി. ​കൃ​ഷ്ണ​കു​മാ​റി​ന്റേ​ത​ല്ലാ​ത്ത പേ​രു​ക​ൾ ഉ​യ​ർ​ന്നി​ട്ടി​ല്ല.

ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ഐ.​എ​ൻ.​ടി.​യു.​സി ജി​ല്ല പ്ര​സി​ഡ​ന്റ് എ​സ്.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​നോ​ദ് ചെ​റാ​ട്, ഗൗ​ജ വി​ജ​യ​കു​മാ​ര​ൻ എ​ന്നി​വ​രാ​ണ് യു.​ഡി.​എ​ഫി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. വി.​എ​സി​ന്റെ പേ​ഴ്സ​ന​ൽ അ​സി​സ്റ്റ​ന്റാ​യി​രു​ന്ന എ. ​സു​രേ​ഷി​നെ മ​ത്സ​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​മു​ണ്ടെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ൽ വി​യോ​ജി​പ്പ് സ്വ​രം ഉ​യ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionPalakkad
News Summary - The pent-up leftist fervor
Next Story