Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകോങ്ങാട്​...

കോങ്ങാട്​ യു.ഡി.എഫിന്​ നഷ്​ടമായത്​ 8887 വോട്ട്

text_fields
bookmark_border
image
cancel

കോ​ങ്ങാ​ട്: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് ല​ഭി​ച്ച വോ​ട്ടി​നെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് നേ​ടി എ​ൽ.​ഡി.​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​പ്പോ​ൾ യു.​ഡി.​എ​ഫി​െൻറ വോ​ട്ട് കു​ത്ത​നെ കു​റ​ഞ്ഞു. ബി.​ജെ.​പി വോ​ട്ടി​ലും നേ​രി​യ കു​റ​വു​ണ്ട്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി. ഫി​ന് മൊ​ത്തം 63933 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ഇ​ക്കു​റി 67881 വോ​ട്ടാ​യി ഉ​യ​ർ​ന്നു.

3948 വോ​ട്ടു​ക​ളാ​ണ് എ​ൽ.​ഡി.​എ​ഫി​ലെ കെ. ​ശാ​ന്ത​കു​മാ​രി​ക്ക് അ​ധി​ക​മാ​യി കി​ട്ടി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ന് 49,549 വോ​ട്ട് കി​ട്ടി​യി​രു​ന്നു. ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​ലെ യു.​സി. രാ​മ​ന് ല​ഭി​ച്ച​ത്​ 40,662 വോ​ട്ടു​ക​ളും. 8887 വോ​ട്ടു​ക​ളു​ടെ കു​റ​വ്. ബി.​ജെ.​പി ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 27,701 വോ​ട്ട് നേ​ടി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി.​യു​ടെ എം. ​സു​രേ​ഷ് ബാ​ബു​വി​െൻറ പെ​ട്ടി​യി​ൽ വീ​ണ​ത്​ 27,661 വോ​ട്ടു​ക​ൾ. 40 വോ​ട്ടു​ക​ളു​ടെ കു​റ​വ്.

2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​െൻറ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ കാ​ഞ്ഞി​ര​പ്പു​ഴ, ത​ച്ച​മ്പാ​റ, കാ​രാ​കു​ർ​ശ്ശി, ക​രി​മ്പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ് ഇ​ത്ത​വ​ണ 4341 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ നേ​ടി.

മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​യി​ലും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫ്​ നേ​ട്ടം​െ​കാ​യ്​​തു. കൂ​ടാ​തെ കേ​ര​ള​ശ്ശേ​രി, കോ​ങ്ങാ​ട്, മ​ങ്ക​ര, മ​ണ്ണൂ​ർ, പ​റ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും വോ​ട്ട്​ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി​ക്ക് സാ​ധി​ച്ചു.

മൂന്ന് പഞ്ചായത്തുകളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്ത്​

കോ​ങ്ങാ​ട്: നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​സി. രാ​മ​ൻ മൂ​ന്നാം സ്ഥാ​ന​ത്ത്. പ​റ​ളി, മ​ണ്ണൂ​ർ, കേ​ര​ള​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി.​ജെ.​പി.​യു​ടെ എം. ​സു​രേ​ഷ് ബാ​ബു​വാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. പ​റ​ളി​യി​ൽ യു.​ഡി.​എ​ഫി​ന് 3913 ഉം ​ബി.​ജെ.​പി.​ക്ക് 7123 ഉം ​മ​ണ്ണൂ​രി​ൽ യു.​ഡി.​എ​ഫി​ന് 2681 ഉം ​ബി.​ജെ.​പി.​ക്ക് 3034ഉം ​കേ​ര​ള​ശ്ശേ​രി​യി​ൽ യു.​ഡി.​എ​ഫി​ന് 1862 ഉം ​ബി.​ജെ.​പി.​ക്ക് 2388 വോ​ട്ടു​മാ​ണ് ല​ഭി​ച്ച​ത്. ഈ ​മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​ന് ല​ഭി​ക്കേ​ണ്ട വോ​ട്ടു​ക​ളാ​ണ് വ​ൻ​തോ​തി​ൽ ചോ​ർ​ന്ന​ത്. ഇ​ത് യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത്, എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്,
ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​ക​ൾ
നേ​ടി​യ വോ​ട്ട് എ​ന്നീ ക്ര​മ​ത്തി​ൽ
പ​റ​ളി - 9662, 3913, 71 23.
മ​ങ്ക​ര - 5502, 3231, 2819.
മ​ണ്ണൂ​ർ - 5822, 2681, 3034.
കേ​ര​ള​ശ്ശേ​രി - 5320 ,1862, 2388.
കോ​ങ്ങാ​ട് - 10431, 4282, 3511.
ക​രി​മ്പ - 7913, 5960, 2608.
കാ​രാ​കു​ർ​ശ്ശി - 7120, 6484, 1686.
ത​ച്ച​മ്പാ​റ - 5894, 5054, 1140.
കാ​ഞ്ഞി​ര​പ്പു​ഴ - 8332, 6203, 2344.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionUDF
News Summary - The Kongad UDF lost 8887 votes
Next Story