ആൻജിയോപ്ലാസ്റ്റിയിൽ നല്ല ഇമേജിങ്ങിന്റെ പ്രാധാന്യം
text_fieldsഹൃദയാഘാതം തടയാനും ഹൃദയത്തിന്റെ ജീവൻ രക്ഷിക്കാനും ഇന്ന് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ചികിത്സയാണ് ആൻജിയോപ്ലാസ്റ്റി. രക്തക്കുഴലുകൾക്ക് അകത്ത് തടസ്സം വന്നാൽ അതു ബലൂൺ,സ്റ്റെന്റ് എന്നിവ ഉപയോഗിച്ച് തുറന്നു കൊടുക്കുന്ന പ്രക്രിയയാണ് ഇത്. എന്നാൽ, ഈ ചികിത്സ വിജയകരമാക്കാൻ വളരെ നിർണായകമായൊരു ഘടകം ഉണ്ട് - നല്ല ഇമേജിങ് സൗകര്യം.
കാത്ത് ലാബ്: ഹൃദയത്തിന്റെ ‘ഓപറേഷൻ തിയറ്റർ’
ആൻജിയോപ്ലാസ്റ്റി നടത്തുന്ന സ്ഥലത്തെയാണ് കാത്ത് ലാബ് എന്നു വിളിക്കുന്നത്. ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ഇമേജിങ് മെഷീൻ. ഒരു ഹൃദ്രോഗവിദഗ്ധന് ഹൃദയത്തിന്റെ പ്രവർത്തനങ്ങളും മിഴിവാർന്ന ചലിക്കുന്ന ചിത്രങ്ങളും നൽകുക എന്ന ഏറ്റവും പരമപ്രധാനമായ കടമ നിർവഹിക്കുന്നത് ഈ മെഷീൻ ആണ്. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളാണ് ഹൃദ്രോഗവിദഗ്ധനെ കൃത്യതയിലൂടെ ആൻജിയോപ്ലാസ്റ്റി വിജയമാക്കാൻ സഹായിക്കുന്നത്. അതായത് അദ്ദേഹത്തിന്റെ കണ്ണും തലച്ചോറും ഈ മെഷീൻ ആണെന്ന് പറയാം. കാത്ത് ലാബ് പല തരത്തിലുണ്ട്. മൊബൈൽ കാത്ത് ലാബുകൾ ചെറുതും ചെറിയ സ്ഥലത്ത് പ്രവർത്തിപ്പിക്കാവുന്നതുമാണ്. വിലയും കുറവാണ്.
അതിന് വിപരീതമായി, ഫ്ലാറ്റ് പാനൽ ഹൈ ഡെഫനിഷൻ കാത്ത് ലാബുകൾ വളരെ സങ്കീർണവും കൂടുതൽ സ്ഥലം ആവശ്യപ്പെടുന്നവയുമാണ്. ഇവക്ക് മൊബൈൽ ലാബുകളുടെ രണ്ടോ മൂന്നോ ഇരട്ടി വിലയുമുണ്ട്. കൂടുതൽ വിശദവും സങ്കീർണവും കൃത്യതയാർന്നതുമായ ഡാറ്റയും ചിത്രങ്ങളും നൽകാൻ ഇവക്ക് കഴിയും. രക്തക്കുഴലുകളുടെ ചെറിയ ചെറിയ വ്യത്യാസങ്ങളും പ്രശ്നങ്ങളും വ്യക്തമായി കാണാൻ കഴിയും. അതിലൂടെ ചികിത്സാ തീരുമാനങ്ങൾ കൂടുതൽ കൃത്യതയോടെ എടുക്കാം.
ഇൻട്രാകൊറോണറി ഇമേജിങ്: കാഴ്ച ഹൃദയരക്തക്കുഴലുകൾക്ക് അകത്തേക്ക്..
സാധാരണ ആൻജിയോപ്ലാസ്റ്റിയിൽ കോൺട്രാസ്റ്റ് കൊടുത്ത് രക്തക്കുഴലുകൾ പുറമെ നിന്നാണ് വീക്ഷിക്കുന്നത്. പലപ്പോഴും ഈ കാഴ്ച പൂർണമാകണമെന്നില്ല. ചിലപ്പോൾ ആർട്ടറിയുടെ ഉള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കണം. ഇതിനാണ് ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS), ഓപ്റ്റിക്കൽ കോഹറൻസ് ടോമോഗ്രഫി (OCT) തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിക്കുന്നത്.
ഇവ ഉപയോഗിച്ചാൽ:
രക്തക്കുഴലിന്റെ ഘടന, ബ്ലോക്കുകളുടെ വലിപ്പം, സ്വഭാവം, കട്ടിപ്പ്, വ്യാസം രക്തക്കട്ടകളുടെ സാന്നിധ്യം, അളവ്, വേണ്ടിവരുന്ന ബലൂൺ, സ്റ്റെന്റ് എന്നിവയുടെ വലിപ്പം, നീളം തുടങ്ങി ഒട്ടനവധി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാം.
- സ്റ്റെന്റിന്റെ ശരിയായ വിരിയൽ മനസ്സിലാക്കാം
- തടസ്സം വന്ന പ്രദേശത്തിന്റെ സ്വഭാവം അറിയാം
- സങ്കീർണമായ ‘ഹൈറിസ്ക്’ ആൻജിയോപ്ലാസ്റ്റികൾ സുരക്ഷിതമായി ചെയ്യാം
ചെലവ് കൂടുതലെങ്കിലും ഗുണം രോഗിക്ക്
ഇത്തരത്തിലുള്ള ഹൈ ഡെഫനിഷൻ കാത്ത് ലാബുകളും IVUS/OCT ഉപകരണങ്ങളും സാധാരണ മൊബൈൽ കാത്ത് ലാബിനേക്കാൾ വളരെ കൂടുതൽ ചെലവുവരുന്നതാണ് എന്നതാണ് സത്യം. എന്നാൽ, രോഗിയുടെ ജീവൻ രക്ഷിക്കാനും മികച്ച ചികിത്സാ ഫലം ഉറപ്പാക്കാനും ഭാവിയിൽ വീണ്ടും തടസ്സം വരാനുള്ള സാധ്യത കുറക്കാനും നല്ല ഇമേജിങ് സൗകര്യങ്ങൾ അനിവാര്യമാണ്.
അതിനാൽ തന്നെ, ഇന്ന് ആരോഗ്യരംഗത്ത് ഉയർന്ന നിലവാരമുള്ള ആൻജിയോപ്ലാസ്റ്റി ചെയ്യാൻ നല്ല കാത്ത് ലാബും ഇൻട്രാകോറോണറി ഇമേജിങ്ങും ആവശ്യമാണ് എന്ന് വിദഗ്ധർ ഐകകണ്ഠ്യേന അഭിപ്രായപ്പെടുന്നു.
ബി.കെ.സി.സിയിൽ ഇന്ന് ലോകത്ത് തന്നെ നിലവിലുള്ളതിൽ ഏറ്റവും കിടയാർന്ന ഫിലിപ്സ് ഹൈ ഡെഫിനിഷൻ ഫ്ലാറ്റ് പാനൽ കാത്ത് ലാബും, ഏറ്റവും മികച്ച ഇൻട്ര വാസ്കുലർ അൾട്രാസൗണ്ടും (IVUS) ആണ് ഉള്ളത്. ഇതിനു പുറമെ FFR മെഷീൻ തുടങ്ങി ഏറ്റവും നൂതനമായ സൗകര്യങ്ങൾ നിലവിലുണ്ട്.
വിജയകരമായ ആൻജിയോപ്ലാസ്റ്റിക്ക് വേണം, വൈദഗ്ധ്യമുള്ള കരങ്ങളും മികച്ച ടെക്നോളജിയും
ആൻജിയോപ്ലാസ്റ്റി വിജയകരവും അപകടമില്ലാതെയും ചെയ്തു തീർക്കാനും ദൂരവ്യാപകമായി നല്ല റിസൾട്ട് ലഭിക്കാനും നല്ല ഹൃദ്രോഗവിദഗ്ധന്റെ കഴിവും കൈപ്പുണ്യവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് നല്ല കാത്ത് ലാബും ഇമേജിങ്ങും.
സാധാരണ കേസുകൾക്ക് പോലും, പ്രത്യേകിച്ച് കോംപ്ലക്സ് ആയ ആൻജിയോപ്ലാസ്റ്റികൾക്കായി നല്ല ഇമേജിങ് സൗകര്യം ഉണ്ടായിരിക്കണം. അതാണ് ഇന്ന് ലോകമെമ്പാടുമുള്ള കാർഡിയോളജി മേഖലയിൽ സ്റ്റാൻഡേർഡ് ഓഫ് കെയർ ആയി കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

