Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right...

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന​ത്തെ ആ​ദ്യ ‘ടെ​സ്റ്റ് ബെ​ഞ്ച്’

text_fields
bookmark_border
inauguration
cancel

പാ​ല​ക്കാ​ട്: ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ വ​കു​പ്പി​ന് കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ ന​വീ​ക​രി​ച്ച മീ​റ്റ​ര്‍ ടെ​സ്റ്റി​ങ് ആ​ന്‍ഡ് സ്റ്റാ​ന്‍ഡേ​ര്‍ഡ് ല​ബോ​റ​ട്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി നി​ര്‍വ​ഹി​ക്കും. ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍സ്പെ​ക്ട​റേ​റ്റ് ജി​ല്ല ഓ​ഫി​സി​നോ​ട​നു​ബ​ന്ധി​ച്ച് 19 വ​ര്‍ഷ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന മീ​റ്റ​ര്‍ ടെ​സ്റ്റി​ങ് സ്റ്റാ​ന്‍ഡേ​ഡ് ല​ബോ​റ​ട്ട​റി​യാ​ണ് അ​ത്യാ​ധു​നി​ക പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച​ത്.

0.02 ശ​ത​മാ​നം കൃ​ത്യ​ത​യു​ള്ള ആ​ധു​നി​ക സ്മാ​ര്‍ട്ട് മീ​റ്റ​റു​ക​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ‘ടെ​സ്റ്റ് ബെ​ഞ്ചാ’​ണി​ത്. ഈ ​ടെ​സ്റ്റ്-​ബെ​ഞ്ച് ഉ​പ​യോ​ഗി​ച്ച് എ​ല്ലാ​ത്ത​രം മീ​റ്റ​റു​ക​ളും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധി​ക്കാം. എ​ന​ര്‍ജി മീ​റ്റ​ര്‍ ടെ​സ്റ്റി​ങ്-​സിം​ഗി​ള്‍ ഫേ​സ്, ത്രീ ​ഫേ​സ്, ടി.​ഒ.​ഡി മീ​റ്റ​റു​ക​ള്‍, റി​ലേ ടെ​സ്റ്റി​ങ്, സി.​റ്റി ടെ​സ്റ്റി​ങ്, ഇ​ന്‍സു​ലേ​ഷ​ന്‍ ടെ​സ്റ്റ​ര്‍/​എ​ര്‍ത്ത് ടെ​സ്റ്റ​ര്‍/​ടോ​ങ് ടെ​സ്റ്റ​ര്‍/ മ​ള്‍ട്ടി മീ​റ്റ​ര്‍ ടെ​സ്റ്റി​ങ്, ഇ​ല​ക്ട്രി​ക് ഫെ​ന്‍സ് എ​ന​ര്‍ജെ​യ്സ​ര്‍ ടെ​സ്റ്റി​ങ് എ​ന്നീ സേ​വ​ന​ങ്ങ​ളാ​ണ് ലാ​ബി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ ഈ ​ല​ബോ​റ​ട്ട​റി​യി​ല്‍ ഒ​രു സ​മ​യം ഒ​രു എ​ന​ര്‍ജി മീ​റ്റ​ര്‍ മാ​ത്ര​മേ പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. താ​ര​ത​മ്യേ​ന വി​സ്തൃ​തി കൂ​ടി​യ​തും വ്യ​വ​സാ​യ​ശാ​ല​ക​ള്‍ ധാ​രാ​ളം ഉ​ള്ള​തു​മാ​യ ജി​ല്ല​യി​ല്‍ എ​ന​ര്‍ജി മീ​റ്റ​ര്‍ പ​രി​ശോ​ധി​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​രി​ശോ​ധി​ച്ചു കി​ട്ടു​ന്ന​തി​ന് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ​മീ​പ​ജി​ല്ല​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationPalakkad NewsTaste Bench
News Summary - the first test bench in the state is ready to inaugurate
Next Story